
റിയാദ്∙ കണ്ണുംപൂട്ടി കിക്ക് എടുത്താൽ പോലും ഗോൾവല കുലുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പക്ഷേ, ഇത്തവണ പിഴച്ചു. ആ പിഴവിന് അൽ നസ്ർ നൽകേണ്ടിവന്നതാവട്ടെ വലിയ വിലയും. ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തിയതോടെ കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നു പുറത്തായി സൗദി ക്ലബ് അൽ നസ്ർ.
കിങ്സ് കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ അൽ താവൗനോട് 1–0ന് തോറ്റതോടെയാണ് അൽ നസ്റിന് ടൂർണമെന്റിൽ നിന്നു പുറത്തേക്കുള്ള വഴി തുറന്നത്. മത്സരത്തിന്റെ 74–ാം മിനിറ്റിൽ വലീദ് അൽ അഹമ്മദിന്റെ ഗോളിലൂടെ അൽ താവൗൻ ലീഡ് നേടിയിരുന്നു. പിന്നാലെയാണ് ഇൻജറി ടൈമിൽ അൽ നസ്റിന് പെനൽറ്റിയിലൂടെ സമനില ഗോൾ നേടാൻ അവസരം ലഭിച്ചത്. അൽ നസ്റിൽ എത്തിയ ശേഷം എടുത്ത 18 പെനൽറ്റികളും ഗോളാക്കി മാറ്റിയ ക്രിസ്റ്റ്യാനോയ്ക്കു പക്ഷേ, ഇത്തവണ പിഴച്ചു.
മുപ്പത്തിയൊൻപതുകാരൻ താരത്തിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ ഗാലറിയിലേക്ക്. രണ്ടു വർഷം മുൻപ് അൽ നസ്റിൽ എത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ ടീമിനൊപ്പം ഒരു മേജർ കിരീടം നേടാനായിട്ടില്ല.
English Summary:
Cristiano Ronaldo missed penalty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]