
കൃഷ്ണഗിരി (വയനാട്) ∙ സി.കെ. നായുഡു ട്രോഫി ക്രിക്കറ്റിൽ മൂന്നാംദിനം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ ഒഡീഷ 8 വിക്കറ്റിന് 472 റൺസിൽ. ഒഡീഷയ്ക്ക് ഇപ്പോൾ 153 റൺസ് ലീഡുണ്ട്. കളി നിർത്തുമ്പോൾ സംബിത് ബാരൽ (106), ആയുഷ് ബാരിത് (2)എന്നിവരാണു ക്രീസിൽ.
സംബിത് ബാരലിന്റെ ഓൾറൗണ്ട് മികവാണ് ഒഡീഷയ്ക്കു ലീഡ് നൽകിയത്. സായ്ദീപ് മൊഹപാത്രയ്ക്കും അശുതോഷ് മാണ്ഡിക്കുമൊപ്പം സംബിത് പടുത്തുയർത്തിയ കൂട്ടുകെട്ടുകൾ ഒഡീഷയുടെ ലീഡ് ഉയർത്തി. നേരത്തേ, കേരളത്തിന്റെ 4 വിക്കറ്റുകളും സംബിത് വീഴ്ത്തിയിരുന്നു. 4 വിക്കറ്റ് നേടിയ ഏദൻ ആപ്പിൾ ടോം ആണ് കേരള ബോളിങ് നിരയിൽ തിളങ്ങിയത്.
English Summary:
ck naidu trophy cricket third day kerala vs odisha
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]