മെൽബൺ ∙ മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 369 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ, നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിൽ. ഓപ്പണർമാരായ സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. 18 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസെടുത്ത കോൺസ്റ്റാസിനെ ജസ്പ്രീത് ബുമ്രയും 65 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസെടുത്ത ഖവാജയെ മുഹമ്മദ് സിറാജും പുറത്താക്കി. ഒന്നാം ഇന്നിങ്സിൽ കോൺസ്റ്റാസ് ബുമ്രയെ നേരിട്ട രീതി ശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ ആകെ 158 റൺസിന്റെ ലീഡായി.
ഒന്നാം ഇന്നിങ്സിൽ 105 റൺസിന്റെ ലീഡ് സ്വന്തമാക്കിയാണ് ഓസ്ട്രേലിയ ഇന്ത്യെ 369 റൺസിൽ എറിഞ്ഞിട്ടത്. 119.3 ഓവർ ക്രീസിൽ നിന്നാണ് ഇന്ത്യ 369 റൺസെടുത്തത്. 9ന് 358 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, 11 റൺസ് കൂടി ചേർക്കുമ്പോഴേയ്ക്കും നിതീഷ് റെഡ്ഡിയുടെ വിക്കറ്റാണ് നഷ്ടമായത്. 189 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 114 റൺസെടുത്ത റെഡ്ഡിയെ, നേഥൻ ലയണാണ് പുറത്താക്കിയത്. മിച്ചൽ സ്റ്റാർക്ക് ക്യാച്ചെടുത്തു. മുഹമ്മദ് സിറാജ് 15 പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ്, സ്കോട് ബോളണ്ട്, നേഥൻ ലയൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
∙ ‘റെഡ്ഡിക്കരുത്തി’ൽ ഇന്ത്യ!
നേരത്തേ, സീനിയർ താരങ്ങൾ ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ കീഴടങ്ങിയ പിച്ചിൽ തന്റെ കന്നി ടെസ്റ്റ് പരമ്പര കളിക്കുന്ന ഒരു ഇരുപത്തിയൊന്നുകാരൻ നെഞ്ചുവിരിച്ചു നിന്നതോടെയാണ്, ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഫോളോഓൺ നാണക്കേട് ഒഴിവാക്കിയത്. കരിയറിലെ നാലാം ടെസ്റ്റ് മാത്രം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയുടെ അപരാജിത സെഞ്ചറിക്കരുത്തിൽ (105 ബാറ്റിങ്) പൊരുതിയ ഇന്ത്യ, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 9ന് 358 എന്ന നിലയിലായിരുന്നു. 2 റൺസുമായി മുഹമ്മദ് സിറാജാണ് നിതീഷിനൊപ്പം ക്രീസിലുണ്ടായിരുന്നത്. അർധ സെഞ്ചറി നേടിയ വാഷിങ്ടൻ സുന്ദറും (50) ഇന്ത്യൻ നിരയിൽ തിളങ്ങി.
Beauty have been one Name and he is a Jasprit Jasbirsingh Bumrah.
– Please Sam konstas forget your past but not indian.#AUSvIND#INDvAUSpic.twitter.com/uSkYl2MuzV
— Akshay X 🏏 🇮🇳 (@Akshaycrickexx) December 29, 2024
5ന് 164 എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് അധികം വൈകാതെ ഋഷഭ് പന്തിനെ (28) നഷ്ടമായി. സ്കോട് ബോളണ്ടിന്റെ ഫുൾലെങ്ത് പന്തിൽ അലക്ഷ്യമായൊരു ലാപ് ഷോട്ടിനു ശ്രമിച്ച പന്ത്, തേഡ്മാനിൽ നേഥൻ ലയണിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പന്തിനെ വീഴ്ത്താനായി ഡീപ് ഫൈൻ ലെഗിലും ഡീപ് തേഡ് മാനിലും ഫീൽഡറെ ഇട്ട ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ വലയിൽ ഇന്ത്യൻ താരം കൃത്യമായി ചെന്നു വീഴുകയായിരുന്നു. ഇന്ത്യ ഫോളോഓൺ ഭീഷണി പോലും മറികടക്കാതിരുന്ന സാഹചര്യത്തിലായിരുന്നു പന്തിന്റെ ഈ അതിസാഹസം.
പന്ത് പുറത്തായതിനു പിന്നാലെ രവീന്ദ്ര ജഡേജയും (17) മടങ്ങിയതോടെ 7ന് 221 എന്ന നിലയിലേക്ക് ഇന്ത്യ വീണു. അതോടെ ഫോളോഓൺ വഴങ്ങേണ്ടിവരുമെന്ന് ഏറക്കുറെ ഉറപ്പിച്ച ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ്– വാഷിങ്ടൻ കൂട്ടുകെട്ടാണ്.
∙ ഇന്ത്യൻ തിരിച്ചടി
ആദ്യ സെഷനിൽ ഇനി വിക്കറ്റ് നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കുകയായിരുന്നു നിതീഷ്– വാഷിങ്ടൻ സഖ്യത്തിന്റെ പ്രഥമ ലക്ഷ്യം. അതിൽ വിജയിച്ചതിനു പിന്നാലെയാണ് ഇരുവരും സ്കോറിങ്ങിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയത്. വാഷിങ്ടൻ പ്രതിരോധത്തിലൂന്നി ഓസീസ് ബോളർമാരുടെ ക്ഷമ പരീക്ഷിച്ചപ്പോൾ വീണുകിട്ടുന്ന മോശം പന്തുകൾ ബൗണ്ടറി കടത്തി സ്കോർ ബോർഡ് ചലിപ്പിക്കുന്നതിലായിരുന്നു നിതീഷിന്റെ ശ്രദ്ധ. എട്ടാം വിക്കറ്റിൽ 127 റൺസാണ് ഇരുവരും ചേർന്നു നേടിയത്. മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതുതന്നെ.
ഒടുവിൽ നേഥൻ ലയണിന്റെ പന്തിൽ വാഷിങ്ടൻ പുറത്താകുമ്പോൾ സെഞ്ചറിക്ക് 3 റൺസ് അകലെയായിരുന്നു നിതീഷ്. പിന്നാലെയെത്തിയ ജസ്പ്രീത് ബുമ്ര അക്കൗണ്ട് തുറക്കുന്നതിനു മുൻപേ പുറത്തായതോടെ നിതീഷിന്റെ കന്നി സെഞ്ചറി മോഹം നോൺ സ്ട്രൈക്കർ എൻഡിൽ അവസാനിക്കുമോ എന്നു ഭയന്നെങ്കിലും ഓവറിൽ ബാക്കിയുണ്ടായിരുന്ന 3 പന്തിൽ കൃത്യമായി പ്രതിരോധിച്ച മുഹമ്മദ് സിറാജ്, നിതീഷിന് സ്ട്രൈക്ക് കൈമാറി. സ്കോട് ബോളണ്ട് എറിഞ്ഞ ഗുഡ് ലെങ്ത് പന്ത് ലോങ് ഓണിനു മുകളിലൂടെ ലോഫ്റ്റഡ് ഡ്രൈവ് ചെയ്ത് ബൗണ്ടറി കടത്തിയ നിതീഷ്, തന്റെ കന്നി സെഞ്ചറിയിലേക്ക് ഓടിക്കയറി. വെളിച്ചക്കുറവു മൂലം മൂന്നാം ദിനം മത്സരം നേരത്തെ അവസാനിപ്പിച്ചു.
English Summary:
Australia vs India, 4th Cricket Test, Day 4 – Live Updates
TAGS
India -Australia Test Series
Australian Cricket Team
Indian Cricket Team
Test Cricket
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]