
രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ മൂന്നാം മത്സരത്തിലും പേസ് ബോളർ ജോഫ്ര ആർച്ചറിന്റെ ഷോർട്ട് ബോൾ ട്രാപ്പിൽ വീണ് ചെറിയ സ്കോറിൽ പുറത്തായതിനു പിന്നാലെ, സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇംഗ്ലിഷ് താരം കെവിൻ പീറ്റേഴ്സൻ രംഗത്ത്. മാനസികമായി കരുത്തനായ താരമാണ് സഞ്ജുവെന്നും, അദ്ദേഹത്തിന്റെ സാങ്കേതികത്തികവിനെ ഈ ഘട്ടത്തിൽ സംശയിക്കേണ്ടതില്ലെന്നും പീറ്റേഴ്സൻ അഭിപ്രായപ്പെട്ടു. ട്വന്റി20 ഫോർമാറ്റിൽ ഇതെല്ലാം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അമ്പാട്ടി റായുഡു ഉൾപ്പെടെയുള്ളവർ സഞ്ജുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പീറ്റേഴ്സൻ താരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
ശ്രദ്ധയോടെയാണ് ബാറ്റിങ് തുടങ്ങിയതെങ്കിലും, ജോഫ്ര ആർച്ചറിന്റെ പന്തിൽ പുറത്തായി മടങ്ങുമ്പോൾ മൂന്നു റൺസ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. മൂന്നു മത്സരങ്ങളിലും അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത സഞ്ജു, 34 റൺസാണ് ഇതുവരെ നേടിയത്. മൂന്നു മത്സരങ്ങളിലും പുറത്തായത് ജോഫ്ര ആർച്ചറിന്റെ പന്തുകളിലും.
‘‘സഞ്ജു മാനസികമായി കരുത്തുള്ള താരമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു ബാറ്ററെന്ന നിലയിൽ സഞ്ജുവിനെ എനിക്കിഷ്ടമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ അദ്ദേഹത്തിന് ടീമിൽ സ്ഥിരാംഗത്വം ലഭിക്കാത്തത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് ബാറ്റിങ് ഓർഡറിൽ മുന്നിൽത്തന്നെ അവസരം ലഭിക്കുന്നു എന്നത് സത്യമാണ്. പക്ഷേ, ക്രിക്കറ്റിൽ ഇതൊക്കെ സ്വാഭാവികമാണ്. ഏറ്റവും ചെറിയ ഫോർമാറ്റ് എന്ന നിലയിൽ ട്വന്റി20 ക്രിക്കറ്റിൽ ഇതെല്ലാം വളരെ വേഗത്തിൽ സംഭവിക്കും’ – പീറ്റേഴ്സൻ പറഞ്ഞു.
‘‘സഞ്ജു അടുത്ത ആറാഴ്ചയോടെ ഏതാനും മാസങ്ങളോ ഇതേ പിഴവ് ആവർത്തിച്ചുകൊണ്ടിരുന്നാൽ ഞാനും അദ്ദേഹത്തിന്റെ സാങ്കേതികത്തികവിനെ സംശയിക്കും. അല്ലാതെ മൂന്നോ നാലോ മത്സരങ്ങളിൽ മോശമായതുകൊണ്ട് ആ താരത്തിന്റെ മികവിനെ സംശയിക്കാനാകുമോ? വളരെ പ്രതിഭാധനനായ താരമാണ് സഞ്ജു. ഷോർട്ട് ബോൾ ഏറ്റവും മികച്ച രീതിയിൽ നേരിട്ടിട്ടുള്ള ചരിത്രമാണ് സഞ്ജുവിന്റേത്. മികച്ച പ്രതിരോധവുമുണ്ട്. അതുകൊണ്ട് ഈ ഘട്ടത്തിൽ സഞ്ജുവിന്റെ ഷോർട്ട് ബോളിനെതിരായ പ്രകടനത്തെ വിമർശിക്കാൻ എന്നെ കിട്ടില്ല’ – പീറ്റേഴ്സൻ പറഞ്ഞു.
‘‘കരിയറിന്റെ ചില ഘട്ടങ്ങളിൽ നമുക്ക് ഇത്തരം അനുഭവങ്ങളുണ്ടാകും. അതാണ് ജീവിതം. ടോപ് ഓർഡറിൽ കളിക്കുമ്പോൾ സ്വാഭാവികമായും റിസ്കെടുക്കേണ്ടി വരും. അഭിഷേക് ശർമയായാലും മറ്റു ബാറ്റർമാരായാലും ഇതു തന്നെ അവസ്ഥ. അവരെല്ലാം റിസ്കെടുത്താണ് കളിക്കുന്നത്. ചിലപ്പോൾ അതു വിജയിക്കും, ചിലപ്പോൾ പാളും. സഞ്ജുവിനെ സംബന്ധിച്ച് കൂടുതൽ തവണയും ഈ പരീക്ഷണങ്ങൾ വിജയമായിട്ടാണ് വന്നിട്ടുള്ളത്’ – പീറ്റേഴ്സൻ ചൂണ്ടിക്കാട്ടി.
രാജ്കോട്ട് ട്വന്റി20യിലെ തോൽവിയോടെ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര 2–1ൽ എത്തിച്ച് ഇംഗ്ലണ്ട് പ്രതീക്ഷ നിലനിർത്തിയിരുന്നു. ഇനി ജനുവരി 31ന് പുണെയിലാണ് ഇന്ത്യ – ഇംഗ്ലണ്ട് നാലാം ട്വന്റി20 മത്സരം.
English Summary:
Sanju Samson is mentally sound, won’t question his technique: Kevin Pietersen
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Sanju Samson
England Cricket Team
Kevin Pietersen
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]