
ദുബായ്∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാകും മുൻപ് തന്നെ സെഞ്ചറികളുടെ പെരുമഴയാണ് എങ്ങും. ഒൻപതു മത്സരങ്ങൾ കഴിയുമ്പോള്‍ 11 സെഞ്ചറികളാണ് ടൂർണമെന്റിൽ ഇതുവരെ പിറന്നത്. സെഞ്ചറികളുടെ എണ്ണത്തിൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്. 2002 ലും 2017ലും പത്ത് സെഞ്ചറികൾ വീതമാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ വിവിധ ടീമുകള്‍ നേടിയത്. ടൂർണമെന്റിൽ ഇതുവരെ ആരും സെഞ്ചറി നേടാത്ത ഒരു ടീം മാത്രമാണുള്ളത്. ആതിഥേയരായ പാക്കിസ്ഥാൻ. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിനെതിരായ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് സെഞ്ചറി നേടാനുള്ള പാക്ക് ടീമിന്റെ ബാക്കിയുണ്ടായിരുന്ന സാധ്യതകളും ഇല്ലാതായത്.
Champions Trophy
ഒരു വിജയമെന്ന പാക്ക് മോഹം റാവൽപിണ്ടിയിലെ മഴയിൽ ‘ഒലിച്ചുപോയി’, ബംഗ്ലദേശ്- പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു
Cricket
ന്യൂസീലൻഡിനെതിരായ ഉദ്ഘാടന മത്സരത്തിൽ 49 പന്തിൽ 69 റൺസെടുത്ത ഖുഷ്ദിൽ ഷായുടെ പ്രകടനമാണ്, ചാംപ്യൻസ് ട്രോഫിയില്‍ പാക്ക് താരത്തിന്റെ മികച്ച വ്യക്തിഗത ഇന്നിങ്സ്. ഇതേ മത്സരത്തിൽ ബാബർ അസം 90 പന്തിൽ 64 റൺസെടുത്തിരുന്നു. നിർണായക അവസരത്തിൽ ഇത്രയേറെ പന്തുകൾ പാഴാക്കിയ ശേഷം ഒരു അർധ സെഞ്ചറി ‘മാത്രം’ നേടി മടങ്ങിയ ബാബർ കരിയറിൽ കൂടുതൽ പഴികൾ കേട്ട ഇന്നിങ്സ് കൂടിയായിരിക്കും ഇത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ സൗദ് ഷക്കീൽ 76 പന്തിൽ 62 റൺസും സ്വന്തമാക്കി.
ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ അഫ്ഗാനിസ്ഥാൻ ഉൾപ്പടെ മറ്റെല്ലാ ടീമുകളിലും സെഞ്ചറി സ്വന്തമാക്കിയ ഒരു താരമെങ്കിലുമുണ്ട്. പാക്കിസ്ഥാനെതിരായ ഉദ്ഘാടന മത്സരത്തിൽ രണ്ട് ന്യൂസീലൻഡ് താരങ്ങളാണ് സെഞ്ചറിയടിച്ചത്. വിൽ യങ്ങും (113 പന്തിൽ 107), ടോം ലാഥവും (104 പന്തിൽ 118) സെഞ്ചറികൾ നേടിയതോടെ പാക്കിസ്ഥാനെതിരെ കിവീസ് 60 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി. ടൂർണമെന്റിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെതിരെ ശുഭ്മൻ ഗിൽ 129 പന്തിൽ 101 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇതേ കളിയിൽ ബംഗ്ലദേശിന്റെ തൗഹിദ് ഹൃദോയി 118 പന്തിൽ 100 റൺസ് നേടി.
‘ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കുമെന്നതിനാൽ ഈ 3–0 തോൽവി ഞാൻ ഗൗനിക്കുന്നില്ല’: ഇംഗ്ലണ്ട് പുറത്ത്, ഡക്കറ്റിന് ട്രോൾ!
Cricket
അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റയാൽ റിക്കിൾട്ടൻ സെഞ്ചറി (106 പന്തിൽ 103) സ്വന്തമാക്കി. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ആദ്യ ഇന്നിങ്സ് സ്കോറും ചേസിങ്ങും കണ്ട ഇംഗ്ലണ്ട്– ഓസ്ട്രേലിയ പോരാട്ടത്തിൽ രണ്ടു ടീമുകളിലും ഓരോ താരങ്ങൾ വീതം സെഞ്ചറിയിലെത്തി. ഇംഗ്ലണ്ടിൽ ബെൻ ഡക്കറ്റും (143 പന്തിൽ 165), ഓസ്ട്രേലിയയിൽ ജോഷ് ഇംഗ്ലിസും (86 പന്തിൽ പുറത്താകാതെ 120).
ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമാകുമെന്ന് കരുതിയിരുന്ന ഇന്ത്യ– പാക്കിസ്ഥാൻ പോര് ഏകപക്ഷീയമായി അവസാനിക്കാൻ കാരണമായത് വിരാട് കോലിയുടെ സെഞ്ചറിക്കരുത്തുകൊണ്ടു കൂടിയാണ്. 111 പന്തുകൾ നേരിട്ട കോലി 100 റൺസുമായി ടീമിനെ വിജയത്തിലെത്തിച്ചു. ബംഗ്ലദേശ്– ന്യൂസീലൻഡ് മത്സരത്തിൽ ഇന്ത്യൻ വംശജനായ കിവീസ് താരം രചിൻ രവീന്ദ്ര (105 പന്തിൽ 112) സെഞ്ചറിയിലെത്തി. ഒടുവിൽ നടന്ന അഫ്ഗാനിസ്ഥാൻ– ഇംഗ്ലണ്ട് പോരാട്ടത്തിൽ അഫ്ഗാൻ എട്ട് റൺസിനു വിജയിച്ചപ്പോൾ, 146 പന്തിൽ 177 റൺസുമായി ഇബ്രാഹിം സദ്രാൻ ചാംപ്യൻസ് ട്രോഫിയിലെ മികച്ച ഇന്നിങ്സിനുടമയായി. ഇംഗ്ലണ്ടിനായി ജോ റൂട്ടും (111 പന്തിൽ 120) സെഞ്ചറിയിലെത്തി.
English Summary:
Pakistan miss a place in the ‘century club’ of Champions Trophy
TAGS
Champions Trophy Cricket 2025
Pakistan Cricket Team
Pakistan Cricket Board (PCB)
Indian Cricket Team
Bangladesh Cricket Team
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്‍
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com