മുൾട്ടാൻ∙ മൂന്നര പതിറ്റാണ്ടു നീണ്ട സുദീർഘമായ കാത്തിരിപ്പ് അവസാനിപ്പിച്ച് പാക്കിസ്ഥാനെതിരെ അവരുടെ നാട്ടിൽ ടെസ്റ്റ് വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്. സ്പിന്നർമാർ നിറഞ്ഞാടിയ മത്സരത്തിൽ 120 റൺസിനാണ് വിൻഡീസ് പാക്കിസ്ഥാനെ തോൽപ്പിച്ചത്. വെസ്റ്റിൻഡീസ് ഉയർത്തിയ 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ പാക്കിസ്ഥാൻ, മൂന്നാം ദിനം ആദ്യ സെഷനിൽത്തന്നെ 44 ഓവറിൽ 133 റൺസിന് ഓൾഔട്ടായി. പരമ്പരയിലുടനീളം പാക്കിസ്ഥാന് വെല്ലുവിളി സൃഷ്ടിച്ച ജോമൽ വറികനാണ് അഞ്ച് വിക്കറ്റുമായി രണ്ടാം ഇന്നിങ്സിലും പാക്കിസ്ഥാന്റെ അന്തകനായത്.
ഇതോടെ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര വിൻഡീസ് 1–1ന് സമനിലയിലാക്കി. ജോമൽ വറികെയ്നാണ് കളിയിലെ കേമനും പരമ്പരയുടെ താരവും. സ്കോർ: വെസ്റ്റിൻഡീസ് – 163 & 244, പാക്കിസ്ഥാൻ – 154 & 133.
വിൻഡീസ് ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്, ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. 67 പന്തിൽ രണ്ടു ഫോറുകളോടെ 31 റൺസെടുത്ത ബാബർ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. കമ്രാൻ ഗുലം (29 പന്തിൽ 19), ഷൗദ് ഷക്കീൽ (30 പന്തിൽ 13), മുഹമ്മദ് റിസ്വാൻ (62 പന്തിൽ 25), സൽമാൻ ആഗ (33 പന്തിൽ 15) എന്നിവരാണ് രണ്ടക്കം കണ്ട പാക്ക് ബാറ്റർമാർ.
ഓപ്പണർ മുഹമ്മദ് ഹുറെയ്ര (2), ക്യാപ്റ്റൻ കൂടിയായ ഷാൻ മസൂദ് (2), കാഷിഫ് അലി (ഒന്ന്), സാജിദ് ഖാൻ (7), നൊമാൻ അലി (6) എന്നിവർ നിരാശപ്പെടുത്തി. 16 ഓവറിൽ 27 റൺസ് വഴങ്ങിയാണ് വറികൻ അഞ്ച് വിക്കറ്റെടുത്തത്. കെവിൻ സിംക്ലയർ 17 ഓവറിൽ 61 റൺസ് വഴങ്ങി മൂന്നും, ഗുദാകേഷ് മോട്ടി 11 ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ജോമൽ ഒന്നാം ഇന്നിങ്സിലും 4 വിക്കറ്റ് വീഴ്ത്തിയിരുന്നു.
🚨 THE HISTORIC MOMENT. 🚨
– Jomel Warrican doing ‘You can’t see me’ in front of Sajid Khan after scripting history. 🙇♂️#PAKvWI pic.twitter.com/CaQyWb3Yvp
— 100rav (@Saurav6394) January 27, 2025
സ്പിന്നർമാരെ വിശ്വസിച്ച് തയാറാക്കിയ പിച്ചിൽ രണ്ട് ഇന്നിങ്സിലുമായി ഹാട്രിക് ഉൾപ്പെടെ 10 വിക്കറ്റ് വീഴ്ത്തിയ നൊമാൻ അലിയുടെ പ്രകടനം വിഫലമായി. മറ്റൊരു സ്പിന്നറായ സാജിദ് ഖാൻ ആറു വിക്കറ്റും വീഴ്ത്തി.
വെസ്റ്റിൻഡീസിന്റെ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനവും ടെസ്റ്റിൽ നിർണായകമായി. ഒൻപതാമനായി ഇറങ്ങി അർധസെഞ്ചറി നേടിയ മോട്ടിയായിരുന്നു ഒന്നാം ഇന്നിങ്സിൽ വിൻഡീസിന്റെ ടോപ് സ്കോറർ. 87 പന്തിൽ നാലു ഫോറുകളോടെ നേടിയത് 55 റൺസ്. പത്താമനായ കെമർ റോച്ച് (25), പതിനൊന്നാമൻ ജോമൽ വറികൻ (പുറത്താകാതെ 36) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ഒരു ഘട്ടത്തിൽ എട്ടിന് 54 റൺസ് എന്ന നിലയിൽ തകർന്ന വിൻഡീസിനെ 163ൽ എത്തിച്ചത് വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ്.
രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറി നേടിയ ഓപ്പണർ കൂടിയായ കാർലോസ് ബ്രാത്വയ്റ്റാണ് വിൻഡീസിന്റെ ടോപ് സ്കോററായത്. 74 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം നേടിയത് 52 റൺസ്. അമീർ ജാൻഗൂ (30), കാവെം ഹോഡ്ജ് (15), ടെവിൻ ഇംലാച് (35), കെവിൻ സിംക്ലയർ (28), മോട്ടി (18), വറികൻ (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
English Summary:
Jomel Warrican bags five as West Indies win in Pakistan after 34 years
TAGS
Pakistan Cricket Team
West Indies Cricket Team
Babar Azam
International Cricket Council (ICC)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]