
ഓറഞ്ച് നഗരമായ നാഗ്പുരിൽ രഞ്ജി ട്രോഫി വിജയമെന്ന കന്നിമധുരം നുകരാൻ കേരളം ഇന്നിറങ്ങുന്നു. കഴിഞ്ഞ രഞ്ജിയിൽ ഫൈനലിലെത്തിയിട്ടും പരാജയത്തിന്റെ പുളിപ്പു നുകരേണ്ടിവന്ന വിദർഭയാണു കേരളത്തിന്റെ എതിരാളി. അവരുടെ ഹോം ഗ്രൗണ്ടായ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ 9.30നു മത്സരം തുടങ്ങും. സീസണിൽ ഉജ്വല ഫോമിൽ കളിക്കുന്ന ബാറ്റർമാരുടെ കരുത്തുറ്റ നിരയുള്ള വിദർഭയെ കീഴടക്കാൻ കൃത്യമായ ഹോംവർക്ക് നടത്തിയാണു കേരളം എത്തുന്നതെങ്കിലും ടോസ് നിർണായകമാകും.
ആദ്യ 2 ദിവസങ്ങളിൽ പേസർമാർക്കും ബാക്കിയുള്ള 3 ദിവസങ്ങളിൽ സ്പിന്നർമാർക്കും പിച്ചിന്റെ ആനുകൂല്യങ്ങൾ ലഭിച്ചേക്കാമെങ്കിലും പൊതുവേ ബാറ്റർമാരെ അകമഴിഞ്ഞു സഹായിക്കാനാണു സാധ്യത. രഞ്ജി ചരിത്രത്തിൽ ആദ്യമായാണു കേരളം ഫൈനൽ കളിക്കുന്നത്. കിരീടം നേടാനായാൽ ക്യാപ്റ്റൻ സച്ചിൻ ബേബിയും സഹതാരങ്ങളും ചരിത്രത്തിൽ ഇടംപിടിക്കും.
മികച്ച ഫോമിൽ കളിക്കുന്ന സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്സേനയുമുൾപ്പെട്ട മധ്യനിരയിലാണു കേരളത്തിന്റെ ബാറ്റിങ് കരുത്ത്. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റൻ സച്ചിനും ഫോമിലേക്കുയർന്നു. മുൻനിരയ്ക്കു മികച്ച തുടക്കം നൽകാനായാൽ മത്സരഫലം അനുകൂലമാക്കാൻ കഴിയുമെന്നു ടീം പ്രതീക്ഷിക്കുന്നു. ബോളിങ്ങിൽ എം.ഡി.നിധീഷും ജലജും സ്പിന്നർ ആദിത്യ സർവതെയും ഉൾപ്പെട്ട സഖ്യം ഏതു ബാറ്റിങ് ലൈനപ്പും തകർക്കാൻ കെൽപുള്ളവരാണ്.
അതേസമയം ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തുടരുന്ന, പഴുതടച്ച മികവാണു വിദർഭയുടെ കരുത്ത്. 8 വർഷത്തിനിടെ 3 രഞ്ജി ഫൈനൽ കളിക്കുകയും 2 വട്ടം കിരീടം ഉയർത്തുകയും ചെയ്തവരാണവർ. റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ള യഷ് റാത്തോഡ്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, കരുൺ നായർ തുടങ്ങിയവർ വിദർഭയുടെ ശക്തിയേറ്റുന്നു.
സീസണിൽ 933 റൺസ് അക്കൗണ്ടിലുള്ള റാത്തോഡിന് 17 റൺസ് കൂടി നേടാനായാൽ സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്താം. 66 വിക്കറ്റ് നേടിയ ഹർഷ് ദുബെയ്ക്ക് 3 വിക്കറ്റ് കൂടി നേടിയാൽ റെക്കോർഡ് കുറിക്കാമെന്നതു വിദർഭയുടെ ബോളിങ് കരുത്തും വ്യക്തമാക്കുന്നു.
∙ PITCH REPORT
ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകാമെന്നതിനാൽ ഒരു ബോളറെ കൂടി കേരളം ടീമിലുൾപ്പെടുത്തിയേക്കും. ബേസിൽ തമ്പി, ഏദൻ ആപ്പിൾ ടോം എന്നിവരിൽ ഒരാൾക്കാണു നറുക്കുവീഴുക. പകരം ബാറ്റർ വരുൺ നായനാർക്കു സ്ഥാനചലനം ഉണ്ടാകാം. ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണു സാധ്യത. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നർമാരെയും തുണയ്ക്കും.
ഏതു സാഹചര്യവും നേരിടാൻ പാകത്തിനാണു ടീമിനെ ഒരുക്കിയിട്ടുള്ളതെന്നു കോച്ച് അമയ് ഖുറേസിയ, മാനേജർ നാസർ മച്ചാൻ എന്നിവർ പറയുന്നു. ഇന്നു രാവിലെ പിച്ചിന്റെ അവസ്ഥ ഒന്നുകൂടി പരിശോധിച്ച ശേഷമേ ടീം ലൈനപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. എങ്കിലും സെമിയിലെ ടീമിന്റെ ഘടനയെ ഉടച്ചുവാർക്കുന്ന തരത്തിലുള്ള മാറ്റത്തിനൊന്നും സാധ്യതയില്ല.
സച്ചിൻ ബേബി, ജലജ് സക്സേന, എം.ഡി. നിധീഷ്, എൻ.പി.ബേസിൽ, ആദിത്യ സർവതെ, സൽമാൻ നിസാർ, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്.കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ എന്നിവർ പ്ലേയിങ് ഇലവനിൽ ഉറപ്പ്.
∙ അതേ ഹെൽമറ്റ് അണിഞ്ഞ് സൽമാൻ
കേരളത്തിന്റെ സെമിഫൈനൽ വിജയത്തിനു നിമിത്തമായ സൽമാൻ നിസാറിന്റെ ഹെൽമറ്റ് ഫൈനൽ മത്സരത്തിലും മൈതാനത്തെത്തും. ഹെൽമറ്റിനു തകരാറൊന്നുമില്ലാത്തതിനാൽ ഇതു തന്നെയാകും സൽമാൻ ഫൈനലിലും ധരിക്കുക.
ഫൈനലിനു ശേഷം ഹെൽമറ്റ് ചില്ലിട്ടു സൂക്ഷിക്കുമെന്നു കെസിഎ നേരത്തെ അറിയിച്ചിരുന്നു.
∙ ഫൈനൽ കാണാൻ കേരള ജൂനിയർ താരങ്ങളും
രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾ നാഗ്പുരിൽ എത്തും. കേരള അണ്ടർ 14, എ, ബി, അണ്ടർ 16 ടീമുകളിലെ താരങ്ങൾക്കാണ് ഫൈനൽ മത്സരം കാണാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ അവസരം ഒരുക്കുന്നത്.
ടീമംഗങ്ങൾ നാളെ നാഗ്പുരിലെത്തും. ഈ അവസരം കൗമാര താരങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നു കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു.
English Summary:
Ranji Trophy Final: Kerala aims for its first-ever victory against Vidarbha in Nagpur. The match begins today at 9:30 AM at the Vidarbha Cricket Association Stadium, promising a thrilling contest.
TAGS
Ranji Trophy
Kerala Cricket Team
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]