
ജിദ്ദ∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം സൗദിയിലെ ജിദ്ദയിൽ പുരോഗമിക്കുന്നു. അടുത്തിടെ സമാപിച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മാർക്കോ യാൻസനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്കും പഞ്ചാബ് വാങ്ങി. ഐപിഎലിൽ മികച്ച റെക്കോർഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസിയെ 2 കോടി രൂപയ്ക്ക് ഡല്‍ഹിയും വിൻഡീസ് താരം റോവ്മൻ പവലിനെ 1.5 കോടിക്ക് കൊൽക്കത്തയും ടീമിലെത്തിച്ചു. വാഷിങ്ടൻ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇൻഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും സ്വന്തമാക്കി.
അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ, ഡാരിൽ മിച്ചൽ, ഷായ് ഹോപ്പ്, കെ.എസ്. ഭരത്, അലക്സ് ക്യാരി, ഡൊണോവൻ ഫെറെയ്ര എന്നിവർ ആദ്യ ഘട്ടത്തിൽ ‘അൺ സോൾഡ്’ ആയി. ആദ്യ ദിവസത്തെ ലേലത്തിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനാണ് പഴ്സിൽ കൂടുതൽ തുക ബാക്കിയുള്ളത്, 30.65 കോടി. മുംബൈ ഇന്ത്യൻസിന് 26.1 കോടിയും പഞ്ചാബ് കിങ്സിന് 22.5 കോടിയും കയ്യിലുണ്ട്. ആദ്യ ദിനം ഇഷാൻ കിഷനെയും മുഹമ്മദ് ഷമിയെയും അടക്കം വാങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് ഇനി 5.15 കോടി മാത്രമാണു ബാക്കിയുള്ളത്.
LIVE UPDATES
SHOW MORE
English Summary:
IPL Mega Auction 2025, Day 2 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]