ന്യൂഡൽഹി ∙ പാരാലിംപിക്സിൽ മെഡൽ നേടിയ ബാഡ്മിന്റൻ താരങ്ങൾക്കു ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) ആകെ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പാരിസിൽ പാരാബാഡ്മിന്റൻ താരങ്ങൾ ഒരു സ്വർണം ഉൾപ്പെടെ 5 മെഡലുകളാണു നേടിയത്. പുരുഷൻമാരുടെ സിംഗിൾസ് എസ്എൽ3 വിഭാഗത്തിൽ സ്വർണം നേടിയ നിതീഷ് കുമാറിനു 15 ലക്ഷം രൂപയാണു ലഭിക്കുക.
പുരുഷ സിംഗിൾസ് എസ്എൽ4 വിഭാഗത്തിൽ വെള്ളി നേടിയ സുഹാസ് യതിരാജ്, വനിതകളുടെ സിംഗിൾസ് എസ്യു 5 വിഭാഗത്തിൽ വെള്ളി നേടിയ തുളസിമതി മുരുകേശൻ എന്നിവർക്കു 10 ലക്ഷം രൂപ വീതം ലഭിക്കും. വെങ്കലം നേടിയ മനീഷ രാംദാസ് (വനിത സിംഗിൾസ് എസ്യു5), നിത്യ ശ്രീശിവൻ (വനിത സിംഗിൾസ് എസ്എച്ച്6), എന്നിവർക്ക് 7.5 ലക്ഷം രൂപ വീതം ലഭിക്കും.
English Summary:
Awards for Paralympics winners
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]