![](https://newskerala.net/wp-content/uploads/2024/09/lando-norris-1024x533.jpg)
സിംഗപ്പൂർ ∙ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പനെ രണ്ടാമതാക്കി സിംഗപ്പൂർ ഗ്രാൻപ്രിയിൽ മക്ലാരന്റെ ലാൻഡോ നോറിസിനു ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള വേർസ്റ്റപ്പനുമായി നോറിസിന്റെ പോയിന്റ് വ്യത്യാസം 52 ആയി കുറഞ്ഞു. സീസണിൽ ഇനി ആറു റൗണ്ടുകൾ കൂടിയാണ് ശേഷിക്കുന്നത്. തൊട്ടു മുൻപ് നടന്ന അസർബെയ്ജാൻ ഗ്രാൻപ്രിയിൽ വിജയിച്ച മെഴ്സിഡീസ് ടീമിന്റെ ഓസ്കാർ പിയാസ്ട്രി മത്സരത്തിൽ മൂന്നാമതെത്തി. മത്സരത്തിനിടെ രണ്ടു തവണ ബാരിയറുമായി കൂട്ടിമുട്ടലിന്റെ വക്കോളമെത്തിയെങ്കിലും നോറിസ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മെഴ്സിഡസ് ടീമിന്റെ ഓസ്കാർ പിയാസ്ട്രി മൂന്നാമതെത്തി.
English Summary:
Lando Norris overtakes Max Verstappen
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]