ബർലിൻ ∙ സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ മികച്ച പ്രകടനത്തിൽ ടീം യൂറോപ്പ് ലേവർ കപ്പ് ജേതാക്കൾ. ടീം വേൾഡിനെതിരെ 13–11 എന്ന സ്കോറിനാണ് യൂറോപ്പിന്റെ ജയം. ശനിയാഴ്ച നടന്ന ഡബിൾസ് പോരാട്ടം ജയിച്ചതോടെ ടീം വേൾഡ് 8–4 എന്ന നിലയിൽ ലീഡ് നേടിയിരുന്നു.
എന്നാൽ ഞായറാഴ്ച യൂറോപ് ശക്തമായി തിരിച്ചടിച്ചതോടെ ചാംപ്യൻഷിപ്പിന്റെ വിധി അൽകാരസ്–ടെയ്ലർ ഫ്രിറ്റ്സ് സിംഗിൾസ് മത്സരത്തിലായി. ഉജ്വലമായ എയ്സുകളിലൂടെ മത്സരം 6–2, 7–5നു സ്വന്തമാക്കിയ അൽകാരസ് യൂറോപ്പിന് സമ്മാനിച്ചത് അഞ്ചാം ലേവർ കപ്പ്.
English Summary:
Carlos Alcaraz greatest Performance team Europe wins fifth Laver cup
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]