മാനന്തവാടി∙ പഞ്ചാരക്കൊല്ലിയിലെ കടുവയെ എത്രയും പെട്ടെന്നു പിടികൂടി പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണി. കടുവ കൊന്നുതിന്ന രാധ മിന്നുവിന്റെ അമ്മയുടെ സഹോദരൻ അച്ചപ്പന്റെ ഭാര്യയാണ്. തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാൻ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്.
പുറത്തായത് വിശ്വസിക്കാതെ ശ്രേയസ് അയ്യർ, ഗ്രൗണ്ട് വിടാതെ അംപയറോട് തർക്കിച്ചു, നിരാശയോടെ മടക്കം
Cricket
‘‘അമ്മയുടെ വീടിന് സമീപത്താണ് സംഭവം നടന്നത്. എപ്പോഴും വന്യമൃഗ ശല്യമുള്ള പ്രദേശമാണിത്. ഇതുവരെ വീട്ടുകാരുമായി സംസാരിക്കാൻ പറ്റിയിട്ടില്ല. വാർത്തകളിലൂടെയാണു വിവരങ്ങളെല്ലാം അറിഞ്ഞത്. ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുകയാണു വേണ്ടത്. പ്രദേശവാസികളെല്ലാം ഞെട്ടലോടെയാണു ജീവിക്കുന്നത്.’’
‘‘ഇനിയും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാകാം. കടുവയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ഈ ഭീതി ആളുകൾക്ക് എപ്പോഴുമുണ്ടാകും.’’– മിന്നു മണി പ്രതികരിച്ചു. കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്നു മിന്നു മണി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രതിഷേധമുയർന്നതോടെ കടുവയെ വെടിവച്ചു കൊല്ലാൻ അറിയിപ്പ് ഇറക്കിയിട്ടുണ്ട്. 11 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഒ.ആർ. കേളു അറിയിച്ചു.
English Summary:
Wayanad Tiger Attack, Minnu Mani demands strong action
TAGS
Minnu Mani
Indian Cricket Team
Tiger
Wayanad
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com