
പെർത്ത്∙ ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ, ഇന്ത്യയുടെ അരങ്ങേറ്റ താരം ഹർഷിത് റാണയും ഓസ്ട്രേലിയയുടെ വെറ്ററൻ താരം മിച്ചൽ സ്റ്റാർക്കും നേർക്കുനേർ. മത്സരത്തിന്റെ രണ്ടാം ദിനം തുടർച്ചയായി ബൗൺസറുകളെറിഞ്ഞ ഹർഷിത് റാണയ്ക്ക് ഓസീസ് താരം നൽകിയ മറുപടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സ്റ്റാർക്ക് ക്രീസിൽ നിൽക്കെ റാണ തുടർച്ചയായി ബൗൺസറുകൾ വർഷിച്ചതാണ് രംഗം കൊഴുപ്പിച്ചത്. ഇതോടെയാണ് സ്റ്റാർക്ക് റാണയ്ക്ക് വാക്കുകൾകൊണ്ട് മറുപടി നൽകിയത്.
ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ചു കളിച്ചിരുന്നവരാണ് സ്റ്റാർക്കും റാണയും. ഈ സൗഹൃദത്തിന്റെ തുടർച്ചയായിരുന്നു പെർത്തിൽ റാണയ്ക്ക് സ്റ്റാർക്കിന്റെ മറുപടി.
‘‘നിന്നേക്കാൾ വേഗത്തിൽ ബോൾ ചെയ്യാൻ എനിക്കു കഴിയും’ – റാണയുടെ ബൗൺസർ വർഷത്തിനിടെ സ്റ്റാർക്കിന്റെ ഓർമപ്പെടുത്തൽ. മാത്രമല്ല, റാണ ബാറ്റിങ്ങിന് വരുമ്പോൾ സമാനമായ അവസ്ഥ പ്രതീക്ഷിക്കാമെന്ന് സ്റ്റാർക്ക് മുന്നറിയിപ്പും നൽകി.
‘എനിക്ക് നല്ല ഓർമശക്തിയുണ്ട്’ എന്നു വ്യക്തമാക്കിക്കൊണ്ടാണ്, ഇതൊന്നും മറക്കാൻ പോകുന്നില്ലെന്ന് സ്റ്റാർക്ക് മുന്നറിയിപ്പു നൽകിയത്. ഐപിഎലിൽ ഉൾപ്പെടെ വിക്കറ്റെടുക്കുമ്പോൾ പുറത്തായി മടങ്ങുന്ന ബാറ്റർമാരെ ‘ഫ്ലൈയിങ് കിസ്’ നൽകി യാത്രയാക്കുന്ന പതിവുള്ള റാണ, സ്റ്റാർക്കിന്റെ വാക്കുകളെ ചെറു പുഞ്ചിരിയോടെയാണ് നേരിട്ടത്.
Mitch Starc offers a little warning to Harshit Rana 😆#AUSvIND pic.twitter.com/KoFFsdNbV2 — cricket.com.au (@cricketcomau) November 23, 2024 നേർക്കുനേർ പോരാട്ടത്തിൽ എന്തായാലും ഇരുവരും നിരാശപ്പെടുത്തിയില്ല. ഇന്ത്യൻ ബോളിങ് ആക്രമണത്തെ ചങ്കൂറ്റത്തോടെ ചെറുത്തുനിന്ന് 112 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് ഓസീസിന്റെ ടോപ് സ്കോററായപ്പോൾ, അരങ്ങേറ്റ ടെസ്റ്റിൽ 15.2 ഓവറിൽ 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത് റാണയും കരുത്തുകാട്ടി.
പത്താം വിക്കറ്റിൽ ജോഷ് ഹെയ്സൽവുഡിനെ കൂട്ടുപിടിച്ച് പൊരുതിനിന്ന സ്റ്റാർക്കിനെ പുറത്താക്കിയും റാണ തന്നെ. English Summary:
Mitchell Starc replies Harshit Rana with ‘I bowl faster than you’ threat
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]