കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മോഹൻ ബഗാന് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു ബഗാന്റെ വിജയം. 87–ാം മിനിറ്റിൽ ജെയ്സൻ കമ്മിങ്സാണ് ബഗാന്റെ വിജയഗോൾ നേടിയത്. ദീപേന്ദു ബിശ്വാസ് (10–ാം മിനിറ്റ്), സുഭാശിഷ് ബോസ് (61) എന്നിവരും ലക്ഷ്യം കണ്ടു. മുഹമ്മദ് അലി ബെമ്മാമർ (4), അലാദ്ദീൻ അജാരെയ് (24) എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ സ്കോറർമാർ.
ജയത്തോടെ നാലു പോയിന്റുമായി മോഹൻ ബഗാൻ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ മോഹന് ബഗാൻ സമനിലയിൽ പിരിഞ്ഞിരുന്നു. അടുത്ത മത്സരത്തിൽ ബെംഗളൂരു എഫ്സിയാണ് കൊൽക്കത്ത വമ്പൻമാരുടെ എതിരാളികൾ. അതേസമയം ഒരു വിജയവും ഒരു തോൽവിയുമുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാമതാണ്.
English Summary:
Mohun Bagan SG Vs Northeast United FC, ISL 2024-25 Match- Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]