അനന്ത്പുർ ∙ ഇന്റർനെറ്റ് ലോകത്ത് തരംഗമായി ദുലീപ് ട്രോഫി ടൂർണമെന്റിൽ ചാംപ്യൻമാരായ ഇന്ത്യ എ ടീമിന്റെ ആഘോഷപ്രകടനം. അവസാന മത്സരത്തിൽ ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യ സിയെ 132 റൺസിന് തകർത്താണ് ഇന്ത്യ എ ദുലീപ് ട്രോഫി ചാംപ്യൻമാരായത്. തുടക്കത്തിൽ ശുഭ്മൻ ഗിൽ ക്യാപ്റ്റനായിരുന്ന ഇന്ത്യ എ, അഭിമന്യു ഈശ്വരൻ നയിച്ച ഇന്ത്യ ബിയോടു തോറ്റാണ് തുടങ്ങിയത്. ബംഗ്ലദേശ് പരമ്പരയ്ക്കായി ഗിൽ ടീം വിട്ടതോടെ മയാങ്കിന്റെ കീഴിൽ കളിച്ച ഇന്ത്യ എ, തുടർന്നുള്ള മത്സരങ്ങളിൽ സഞ്ജു സാംസണിന്റെ ഇന്ത്യ ഡിയെ 186 റൺസിനും ഇന്ത്യ സിയെ 132 റൺസിനും തകർത്താണ് കിരീടം ചൂടിയത്.
പത്താമനായി അൻഷുൽ കംബോജിനെ പ്രസിദ്ധ് കൃഷ്ണ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾത്തന്നെ ഗ്രൗണ്ടിൽ ഇന്ത്യ എ താരങ്ങൾ വിജയാഘോഷം തുടങ്ങി. സമനിലയിലേക്കു നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വെറും 84 റൺസിനിടെ എട്ടു വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ എ, ഇന്ത്യ സിയ്ക്കെതിരെ വിജയം സ്വന്തമാക്കിയത്. അതിന്റെ ആവേശം അവരുടെ ആഘോഷങ്ങളിലും നിഴലിച്ചു. ഗ്രൗണ്ടിൽ തിലക് വർമ, റിയാൻ പരാഗ് തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലായിരുന്നു ‘കലാപരിപാടികൾ’. പിന്നീട് ആവേശ് ഖാൻ ഉൾപ്പെടെയുള്ളവരും ആഘോഷങ്ങളിൽ പങ്കാളികളായി. ഇന്ത്യ എ താരങ്ങളുടെ കിരീവുമായുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. കിരീടവുമായി ‘കുളി’ക്കുന്ന റിയാൻ പരാഗിന്റെ ചിത്രവും ശ്രദ്ധേയമായി.
മൂന്നു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായാണ് ഇന്ത്യ എ ജേതാക്കളായത്. ഋതുരാജ് ഗെയ്ക്വാദ് നയിച്ച ഇന്ത്യ സിയെ അവസാന മത്സരത്തിൽ ഇന്ത്യ എ ടീം 132 റൺസിന് തോൽപിച്ചു. സ്കോർ: ഇന്ത്യ എ– 297, 8ന് 286 ഡിക്ലയേഡ്. ഇന്ത്യ സി– 234, 217. ആദ്യ ഇന്നിങ്സിൽ സെഞ്ചറിയും രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറിയും നേടിയ ശാശ്വത് റാവത്താണ് പ്ലെയർ ഓഫ് ദ് മാച്ച്. 350 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ സി, 81.5 ഓവറിൽ 217 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യ എ 132 റൺസിന്റെ തകർപ്പൻ വിജയം കുറിച്ചത്.
That Winning Feeling! 🤗
India A captain Mayank Agarwal receives the coveted #DuleepTrophy 🏆
The celebrations begin 🎉@IDFCFIRSTBank
Scorecard ▶️: https://t.co/QkxvrUmPs1 pic.twitter.com/BH9H6lJa8w
— BCCI Domestic (@BCCIdomestic) September 22, 2024
ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസുമായി സമനിലയിലേക്കു നീങ്ങുകയായിരുന്ന ഇന്ത്യ സിയെ, 84 റൺസിനിടെ എട്ടു വിക്കറ്റുകൾ എറിഞ്ഞിട്ടാണ് ഇന്ത്യ എ വീഴ്ത്തിയത്. തകർപ്പൻ സെഞ്ചറിയുമായി പൊരുതിയ സായ് സുദർശനും ടീമിനെ രക്ഷിക്കാനായില്ല. സായ് 206 പന്തിൽ 12 ഫോറുകൾ സഹിതം 111 റൺസെടുത്ത് പുറത്തായി.
– Shubman Gill Captain India A in First Half then he went to Ban Test Series Mayank Agarwal Become New Captian and
– Team A won the Trophy in Duleep Trophy By Defeating Ruturaj Gaikwad Team C 💥
– Well Done Mayank Agarwal’s Lead Team A ❤️#DuleepTrophy pic.twitter.com/4g68eFjvPf
— Ahmed Says (@AhmedGT_) September 22, 2024
സായ് സുദർശനു പുറമേ ഇന്ത്യ സി നിരയിൽ രണ്ടക്കം കണ്ടത് മൂന്നു പേരാണ്. ഓപ്പണറും ക്യാപ്റ്റനുമായ ഋതുരാജ് ഗെയ്ക്വാദ് (93 പന്തിൽ 44), ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച വൈശാഖ് (49 പന്തിൽ 17), ഇഷാൻ കിഷൻ (25 പന്തിൽ 17) എന്നിവർ മാത്രം. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ, തനുഷ് കൊട്ടിയൻ, രണ്ടു വിക്കറ്റെടുത്ത അക്വിബ് ഖാൻ, ഒരു വിക്കറ്റെടുത്ത ഷംസ് മുളാനി എന്നിവരാണ് ഇന്ത്യ സിയെ തകർത്തത്.
Recovery time for Riyan Parag with the Duleep Trophy! 🤍#DuleepTrophy pic.twitter.com/SJSNz91w6l
— Juman Sarma (@cool_rahulfan) September 23, 2024
നേരത്തേ, അർധസെഞ്ചറി നേടിയ റിയാൻ പരാഗ്, ശാശ്വത് റാവത്ത് എന്നിവരുടെ മികവിൽ ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ 66 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. പരാഗ് 101 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 73 റൺസെടുത്തും റാവത്ത് 67 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 53 റൺസെടുത്തും പുറത്തായി.
” lets dance “#riyanparag #DuleepTrophy pic.twitter.com/BAnBB56FlT
— iThunder (@HiPrsm) September 22, 2024
English Summary:
Riyan Parag, Tilak Varma dance as they lead celebrations after India A’s Duleep Trophy triumph
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]