
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലിനെതിരെ അവസാനനിമിഷം സമനില നേടിയെടുത്ത് മാഞ്ചസ്റ്റർ സിറ്റി (2–2). ഇൻജറി ടൈമിൽ (90+8) ജോൺ സ്റ്റോൺസ് നേടിയ ഗോളാണ് സിറ്റിയെ രക്ഷിച്ചത്. 9–ാം മിനിറ്റിൽ എർലിങ് ഹാളണ്ട് നേടിയ ഗോളിൽ സ്വന്തം മൈതാനത്ത് സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. സിറ്റിക്കു വേണ്ടി നോർവേ താരത്തിന്റെ 100–ാം ഗോളായിരുന്നു ഇത്.
റിക്കാർഡോ കലഫിയോറി (22–ാം മിനിറ്റ്), ഗബ്രിയേൽ (45+1) എന്നിവരുടെ ഗോളിൽ ആർസനൽ തിരിച്ചടിച്ചു. ചുവപ്പുകാർഡ് കണ്ട് ലിയാൻഡ്രോ ട്രൊസാർഡ് ആദ്യ പകുതിയിൽ പുറത്തായതിനു ശേഷം പൊരുതി നിന്ന ആർസനലിനു പക്ഷേ അവസാനനിമിഷം വിജയം കൈവിട്ടു.
English Summary:
Manchester City drew against Arsenal in english premier league football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]