ലിവർപൂൾ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ. സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ബോൺമതിനെ 3–0നാണ് ആതിഥേയർ തോൽപിച്ചത്. കഴിഞ്ഞ മത്സരത്തിൽ നോട്ടിങ്ങം ഫോറസ്റ്റിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഭാരവും ഇതോടെ ലിവർപൂൾ ഇറക്കിവച്ചു.
രണ്ട് മിനിറ്റിന്റെ ഇടവേളയിൽ ഇരട്ട ഗോൾ നേടിയ കൊളംബിയൻ സ്ട്രൈക്കർ ലൂയിസ് ഡയസാണ് (26, 28 മിനിറ്റുകൾ) ലിവർപൂളിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പിന്നാലെ യുറഗ്വായ് താരം ഡാർവിൻ ന്യൂനെസും (36) ലിവർപൂളിനായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ഒരു ഗോൾ മടക്കാൻ ബോൺമത് ആക്രമിച്ചു കളിച്ചെങ്കിലും ലിവർപൂൾ പ്രതിരോധത്തെ മറികടക്കാനായില്ല.
∙ ചെൽസിക്ക് ജയം
ലണ്ടൻ∙ സെനഗൽ സ്ട്രൈക്കർ നിക്കോളാസ് ജാക്സന്റെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ്ഹാമിനെ 3–0ന് തോൽപിച്ച് ചെൽസി. വെസ്റ്റ്ഹാമിന്റെ സ്വന്തം തട്ടകമായ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4–ാം മിനിറ്റിൽ തന്നെ ജാക്സൻ സന്ദർശകരെ മുന്നിലെത്തിച്ചു.
പിന്നാലെ 18–ാം മിനിറ്റിൽ സെനഗൽ താരം രണ്ടാം ഗോളും നേടിയതോടെ ആദ്യ പകുതി 2–0ന് അവസാനിപ്പിച്ച ചെൽസിക്കായി രണ്ടാം പകുതിയുടെ തുടക്കത്തിൽ കോൾ പാമർ (47) ഗോൾ പട്ടിക പൂർത്തിയാക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ ചെൽസി രണ്ടാം സ്ഥാനത്തെത്തി.
English Summary:
Liverpool defeated Bournemouth in English premier league football match
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]