തിരുവനന്തപുരം ∙ ലോക ചാംപ്യൻമാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ 2 സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നത് ഉറപ്പായതായി കായിക മന്ത്രി വി.അബ്ദു റഹിമാൻ. അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിലാകും ടീമിന്റെ കേരള സന്ദർശനം. ലയണൽ മെസ്സി ഉൾപ്പെടുന്ന ടീമാകും വരികയെന്നും ഒന്നര മാസത്തിനുള്ളിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ മത്സരത്തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്നുള്ള വ്യാപാരി സമൂഹം വഹിക്കുമെന്ന് ആ സംഘടനകളുടെ ഭാരവാഹികളുടെകൂടി സാന്നിധ്യത്തിൽ മന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ മാധ്യമസമ്മേളനത്തിൽ ഉയർന്ന വിവിധ ചോദ്യങ്ങൾക്കു മന്ത്രി നൽകിയ ഉത്തരം ഇങ്ങനെ:
പെര്ത്തിലെ പിച്ചിൽ പേസ് ബോളർമാർക്ക് സമ്പൂർണ ആധിപത്യം, ഫിറ്റ്നസ് ഉറപ്പിച്ചാൽ ഗില്ലിന് അവസരം; കോലി തിളങ്ങുമോ?
Cricket
Q അർജന്റീന ടീം വരുന്നതു സംബന്ധിച്ച് ഔദ്യോഗികമായ കരാർ ആയിട്ടുണ്ടോ? അതോ വാക്കാലുള്ള ധാരണയാണോ?
A അർജന്റീന ടീമുമായി കൃത്യമായ ആശയ വിനിമയം ഇല്ലാതെ ഇതു പറയാൻ കഴിയുമോ? ഇതിനു മുൻപും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നല്ലോ. ഫിഫ വിൻഡോ പ്രകാരം അവർ വരുന്ന സമയം നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും അർജന്റീന ടീമും സംയുക്തമായാണ് തീയതി അടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപിക്കേണ്ടത്.
ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അർജന്റീന ടീമിന്റെ കേരള സന്ദർശനം. ലയണൽ മെസ്സിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസാധ്യമെന്നു പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്പോർട്സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടൽ കൊണ്ടു മാത്രമാണ്.
പിണറായി വിജയൻ മുഖ്യമന്ത്രി
Q ലയണൽ മെസ്സി കളിക്കാനെത്തുമെന്ന് ഉറപ്പാണോ?
A മെസ്സിയടക്കം എല്ലാവരും വരും. ദേശീയ ടീം എന്നു പറഞ്ഞാൽ അതാണല്ലോ.
Q മത്സരങ്ങൾ എവിടെയാകും നടക്കുക?
A അതു പറയാം. പരിശോധനകൾ കഴിയട്ടെ. കൊച്ചി താരതമ്യേന നല്ലതാണ്. കോഴിക്കോടൊക്കെ ജനങ്ങളെ ഉൾക്കൊള്ളാനുള്ള മൈതാനം പ്രശ്നമാണ്. മഞ്ചേരി സ്റ്റേഡിയത്തിലും 20,000ൽ അധികം പേരെ ഉൾക്കൊള്ളാനാകില്ല. അതുകൊണ്ടാണ് പരിഗണിക്കാനാകാത്തത്. കുറഞ്ഞത് 50,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമുണ്ടെങ്കിലേ പ്രയോജനം ലഭിക്കൂ. അർജന്റീന അധികൃതർ വന്നതിനു ശേഷം വേദി പ്രഖ്യാപിക്കാം.
Q ഏതു ടീമുമായിട്ടാകും അർജന്റീന കളിക്കുക?
A അതൊക്കെ രണ്ടാമത്തെ കാര്യമാണ്. ആദ്യം ലോക ഒന്നാം നമ്പർ ടീം വരട്ടെ. ബാക്കിയുള്ള കാര്യം വഴിയേ അറിയിക്കാം.
Q അർജന്റീന ടീമിന്റെ പ്രതിഫലം ഉൾപ്പെടെ എത്രത്തോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്?
A കാര്യങ്ങളിലേക്ക് കടക്കാൻ പോകുന്നതേയുള്ളൂ. നിലവിൽ ഇന്ത്യയിലെ അർജന്റീന ആരാധകരുടെ നാലിലൊന്നും കേരളത്തിലാണ്. അതിനാൽ അവർക്ക് ഇവിടെ വരാൻ താൽപര്യം കൂടുമല്ലോ. പണത്തിനപ്പുറം അതു കൂടിയാണ് അവർ നോക്കുന്ന കാര്യം.
ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമ മൂന്നാം സ്ഥാനത്ത്, പിന്നിലായി സൂര്യ; സഞ്ജുവിനും കുതിപ്പ്
Cricket
Q അർജന്റീന ടീം പ്രതിനിധികൾ കേരളത്തിലെത്തി വേദികളടക്കം പരിശോധിച്ച ശേഷമാകില്ലേ ടീം എത്തുന്ന കാര്യം അന്തിമമായി തീരുമാനിക്കുക?
A അവർ എത്തുമ്പോൾ തന്നെ അതു പ്രഖ്യാപിക്കും. അതിനു വേണ്ടിയാണ് വരുന്നത്. ടീം വരുമെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. അതിൽ മാറ്റമില്ല. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് വേറെ സാങ്കേതിക തടസ്സങ്ങളൊന്നുമില്ല. വരാൻ സമയം വീസയ്ക്ക് അപേക്ഷിക്കണം. അത്രയേയൂളളൂ. അതാണ് രീതി. കേന്ദ്ര കായിക മന്ത്രിയുമായടക്കം ഇക്കാര്യം ചർച്ച ചെയ്യും.
Q മന്ത്രി സ്പെയിനിൽ പോയി അർജന്റീന ഫുട്ബോൾ അസോസിയേഷനിലെ ആരുമായിട്ടാണ് ചർച്ചകൾ നടത്തിയത്?
A അർജന്റീന ടീമിന്റെ സ്പെയിനിലെ ആസ്ഥാനത്താണ് പോയത്. അവിടെ ആ ടീമിന്റെ ആളുകളല്ലേ ഉണ്ടാകൂ. ടീം മാനേജ്മെന്റുമായാണ് സംസാരിച്ചത്.
English Summary:
V Abdurahiman: Argentina Football Team to Play Two Friendly Matches in Kerala