കൊൽക്കത്ത∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായിട്ടും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഇടം ലഭിക്കാതെ പോയത് വിഷമമിപ്പിച്ചോ എന്ന ചോദ്യത്തോട് പ്രതികരിച്ച് സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ്, ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാത്തത് വേദനിപ്പിച്ചോ എന്ന ചോദ്യം സൂര്യയ്ക്കു മുന്നിൽ ഉയർത്തിയത്. ‘എന്തിനു വിഷമിക്കണം’ എന്ന മറുചോദ്യം ഉയർത്തിയ സൂര്യ, വിഷമമുണ്ടെങ്കിലും അതുപക്ഷേ തന്റെ പ്രകടനം മോശമായിപ്പോയതു കൊണ്ടാണെന്നും വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ, മലയാളി താരം സഞ്ജു സാംസണിനു പുറമേ സൂര്യകുമാർ യാദവിനും ടീമിൽ ഇടം ലഭിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്നതാണ് സഞ്ജുവിന് വിനയായതെങ്കിൽ, കളിച്ചെങ്കിലും പ്രകടനം മോശമായതാണ് സൂര്യയ്ക്ക് തിരിച്ചടിയായത്.
‘‘ഞാൻ എന്തിനാണ് വിഷമിക്കുന്നത്? മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിൽ ഞാനും ചാംപ്യൻസ് ട്രോഫി ടീമിൽ കാണുമായിരുന്നു. പക്ഷേ, എന്റെ പ്രകടനം മോശമായ സാഹചര്യത്തിൽ, അത് അംഗീകരിച്ച് ടീമിൽ ഇടം കിട്ടാത്തത് അംഗീകരിക്കുകയാണ് ഉചിതം’ – സൂര്യ പറഞ്ഞു.
𝙏𝙝𝙖𝙩 𝙀𝙙𝙚𝙣 𝙂𝙖𝙧𝙙𝙚𝙣𝙨 𝙛𝙚𝙚𝙡𝙞𝙣𝙜 🏟️
ft. Captain Suryakumar Yadav 😎#TeamIndia | #INDvENG | @surya_14kumar | @IDFCFIRSTBank pic.twitter.com/lB1MJse70w
— BCCI (@BCCI) January 21, 2025
ട്വന്റി20യിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായി വിലയിരുത്തപ്പെടുമ്പോഴും, ഏകദിനത്തിൽ സൂര്യകുമാറിന്റെ പ്രകടനം തീരെ ആശാസ്യമല്ല. ഇതുവരെ കളിച്ച 37 ഏകദിനങ്ങളിൽനിന്ന് 25.76 ശരാശരിയിൽ 773 റൺസാണ് സൂര്യയുടെ സമ്പാദ്യം. ചാംപ്യൻസ് ട്രോഫിക്കായി സിലക്ടർമാർ തിരഞ്ഞെടുത്തിരിക്കുന്ന 15 അംഗ ടീം ലഭ്യമായതിൽവച്ച് മികച്ചതാണെന്നും സൂര്യ അഭിപ്രായപ്പെട്ടു.
Lights 🔛
Smiles 🔛
Headshots ✅#TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/C5un9Le8HD
— BCCI (@BCCI) January 21, 2025
‘‘ഇപ്പോൾ ചാംപ്യൻസ് ട്രോഫിക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ടീം നോക്കൂ. വളരെ സന്തുലിതമായി ടീമല്ലേ? മികച്ച പ്രകടനം കാഴ്ചവച്ചവർ മാത്രമാണ് ആ ടീമിലുള്ളത്. ആ ഫോർമാറ്റിൽ മറ്റുള്ളവരേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച 15 പേരാണ് ടീമിലുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ മികച്ച പ്രകടനം ഉറപ്പാക്കിയവരാണ് അവർ. അവരുടെ കാര്യത്തിൽ എനിക്കും സന്തോഷമുണ്ട്’ – സൂര്യകുമാർ വിശദീകരിച്ചു.
‘‘പക്ഷേ, എന്നെ വേദനിപ്പിക്കുന്ന മറ്റൊരു സംഗതിയുണ്ട്. എന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് എന്നെ വേദനിപ്പിക്കുന്നു. അവസരം ലഭിച്ചപ്പോൾ എന്റെ പ്രകടനം മികച്ചതായിരുന്നെങ്കിൽ ഞാൻ ആ ടീമിൽ ഉണ്ടാകുമായിരുന്നു’ – സൂര്യ പറഞ്ഞു.
English Summary:
Suryakumar Yadav’s honest admission on missing out on Champions Trophy squad
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Suryakumar Yadav
England Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]