
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റണ്‍സിന് ഓൾഔട്ട്. ആറിന് 339 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ ഇന്ത്യ 37 റൺസാണ് ഇന്ന് കൂട്ടിച്ചേര്‍ത്തത്. 133 പന്തുകൾ നേരിട്ട അശ്വിൻ 113 റൺസെടുത്തു പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചറി നഷ്ടമായി. 86 റണ്‍സെടുത്ത താരത്തെ ടസ്കിൻ അഹമ്മദാണു പുറത്താക്കിയത്.
Duleep Trophy
94 പന്തിൽ സെഞ്ചറി, തൊട്ടുപിന്നാലെ പുറത്തായി സഞ്ജു സാംസണ്; ഇന്ത്യ ഡി 349ന് ഓൾ ഔട്ട്
Cricket
ആകാശ് ദീപ് (30 പന്തില്‍ 17), ജസ്പ്രീത് ബുമ്ര (ഒൻപതു പന്തിൽ ഏഴ്) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു ബാറ്റർമാർ. 108 പന്തുകളിൽനിന്നാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്. അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും ആദ്യ ദിനം ഇന്ത്യയ്ക്കു കരുത്തായി. ഋഷഭ് പന്ത് (52 പന്തിൽ 39), കെ.എൽ. രാഹുൽ (52 പന്തിൽ 16), രോഹിത് ശർമ (ആറ്), വിരാട് കോലി (ആറ്), ശുഭ്മൻ ഗില്‍ (പൂജ്യം) എന്നിവരും നേരത്തേ പുറത്തായിരുന്നു.
യശസ്വി ജയ്സ്വാളും ഋഷഭ് പന്തും കൈകോർത്തതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. ഋഷഭ് പന്തിനെ ലിറ്റൻ ദാസിന്റെ കൈകളിലെത്തിച്ച് ഹസൻ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയർത്തി. 118 പന്തുകൾ നേരിട്ട ജയ്സ്വാൾ 56 റൺസെടുത്തു പുറത്തായി. നഹീദ് റാണയുടെ പന്തിൽ ഷദ്മൻ ഇസ്ലാം ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കിയത്.
സ്കോർ 144 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസ് രാഹുലിനെ പുറത്താക്കി. അതിനു ശേഷമായിരുന്നു ജഡേജ– അശ്വിൻ സഖ്യത്തിന്റെ വരവ്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 300 കടത്തി. ബംഗ്ലദേശിനായി ഹസൻ മഹ്മൂദ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ടസ്കിൻ അഹമ്മദ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി.
English Summary:
India vs Bangladesh First Test Match, Day 2 Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]