
അഹമ്മദാബാദ്∙ 89 ഓവറിൽ 4 വിക്കറ്റിന് 206 റൺസ്. ശരാശരി 2 റൺസിനു മുകളിൽ മാത്രം. രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിലെ ആദ്യ ദിനം കേരളത്തിന്റെ സ്കോർ ഇഴഞ്ഞാണ് നീങ്ങിയതെങ്കിലും എതിരാളികളായ ഗുജറാത്തിന്റെ കണക്കുകൂട്ടലും സമനിലയും തെറ്റിക്കുന്നതായിരുന്നു ആ പ്രതിരോധ മികവ്. മത്സരം പുരോഗമിക്കും തോറും ബാറ്റിങ് ദുഷ്കരമാകുന്ന പിച്ചിൽ ആദ്യ ദിനങ്ങളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പരമാവധി സ്കോർ ചെയ്ത് ഒന്നാം ഇന്നിങ്സ് ലീഡ് നേടാനുളള കേരള തന്ത്രം പൊളിക്കാൻ 7 ബോളർമാരെ ഇറക്കിയിട്ടും ആതിഥേയർക്കു സാധിച്ചില്ല.
6 വിക്കറ്റ് ശേഷിക്കെ ഇന്നും പരമാവധി ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോർ കണ്ടെത്താനായാൽ കേരളത്തിനു കളിയിൽ പിടിമുറുക്കാം. ഫോമിലേക്കു തിരിച്ചെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ അർധ സെഞ്ചറി (193 പന്തിൽ 8 ഫോറുകൾ സഹിതം പുറത്താകാതെ 69) ആണ് കേരള ഇന്നിങ്സിൽ നിർണായകമായത്.മുപ്പത്തിയാറുകാരൻ സച്ചിൻ ബേബിയുടെ 28–ാം ഫസ്റ്റ് ക്ലാസ് അർധസെഞ്ചറിയാണിത്.
ഇന്നലെ അവസാന പന്തിൽ അംപയർ വിധിച്ച എൽബിഡബ്യു ഔട്ടിനെ ഡിആർഎസിലൂടെ അതിജീവിച്ച മുഹമ്മദ് അസ്ഹറുദീൻ (66 പന്തിൽ 30) ആണ് ഒപ്പം ക്രീസിലുള്ളത്.
∙ കരുതലിന്റെ മികവ്
ആഗ്രഹിച്ച ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് അക്ഷയ് ചന്ദ്രനും (30) രോഹൻ എസ്. കുന്നുമ്മലും (30) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടുമായി (60) ഇരുവരും മുന്നേറുന്നതിനിടെ അക്ഷയ് റണ്ണൗട്ടായി. 3 റൺസ്കൂടി നേടുന്നതിനിടെ രോഹനെ രവി ബിഷ്ണോയ് വിക്കറ്റിനു മുന്നിൽ കുടുക്കുകകൂടി ചെയ്തതോടെയാണ് സ്കോറിങ്ങിന്റെ വേഗം കുറഞ്ഞത്.
അരങ്ങേറ്റ മത്സരം കളിച്ച വരുൺ നായനാരും (10) പുറത്തായതോടെ പരിചയ സമ്പന്നരായ സച്ചിനും ജലജ് സക്സേനയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. 71 റൺസിന്റെ ഈ കൂട്ടുകെട്ട് നിർണായകമാവുകയും ചെയ്തു. പേസർ അർസൻ നാഗ്വാസ്വാലയുടെ ബോളിൽ എൽബിഡബ്ല്യുവിനു വേണ്ടിയുള്ള ഗുജറാത്തിന്റെ ഡിആർഎസിനെ ജലജ് അതിജീവിച്ചെങ്കിലും അടുത്ത പന്തിൽത്തന്നെ കുറ്റി തെറിച്ചു.
ഫോമിലുള്ള മുഹമ്മദ് അസ്ഹറുദീനും സച്ചിനും ചേർന്നുളള 5–ാം വിക്കറ്റ് കൂട്ടുകെട്ട് അർധസെഞ്ചറി തികയ്ക്കാൻ ഒരു റൺ കൂടി മതി. 86.3 ഓവറിൽ കേരളം 200 റൺസിലെത്തി. ഇന്നലെ 470 ഡോട്ട് ബോളുകളാണ് കേരള ഇന്നിങ്സിലുണ്ടായത്.
∙ ന്യൂബോൾ തന്ത്രം
80 ഓവറുകൾക്കു ശേഷം ബോളിങ് ടീമിനു പുതിയ ബോൾ എടുക്കാമെങ്കിലും ഇന്നലെ ഗുജറാത്ത് ക്യാപ്റ്റൻ ചിന്തൻ ഗജ പുതിയ ബോൾ ആവശ്യപ്പെട്ടത് 86–ാം ഓവറിലാണ്. മിനുസം അധികം നഷ്ടപ്പെടാത്ത ബോൾ ഇന്ന് അന്തരീക്ഷ ഈർപ്പമുള്ള ആദ്യ സെഷനിൽ ഉപയോഗിക്കാനുള്ള തന്ത്രമാണിത്. അതിനെ അതിജീവിക്കുകയാണ് ഇന്നു കേരളത്തിന്റെ ആദ്യ വെല്ലുവിളി.
English Summary:
Gujarat vs Kerala, Ranji Trophy 2024-25 Semi Final, Day 2 – Live Updates
TAGS
Kerala Cricket Team
Ranji Trophy
Sachin Baby
Sports
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]