
മഡ്രിഡ് ∙ സെർബിയയ്ക്കെതിരെ 3–0ന്റെ തകർപ്പൻ ജയവുമായി സ്പെയിൻ നേഷൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ടൂർണമെന്റിൽ സ്പെയിനിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. അയ്മെറിക് ലപോർട്ടെ (5–ാം മിനിറ്റ്), അൽവാരോ മൊറാത്ത (65), അലക് ബയ്ന (77) എന്നിവരാണ് സ്പാനിഷ് ടീമിനു വേണ്ടി ലക്ഷ്യം കണ്ടത്.
മറ്റൊരു മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സ്കോട്ലൻഡ് ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി. ടൂർണമെന്റിലെ ആദ്യ 3 മത്സരങ്ങളും ജയിച്ച പോർച്ചുഗൽ ഗ്രൂപ്പിൽ 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇന്നലെ പുലർച്ചെ നടന്ന ക്രൊയേഷ്യ– പോളണ്ട് മത്സരം 3–3 സമനിലയിൽ പിരിഞ്ഞു.
English Summary:
UEFA Nations League results
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]