
റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയും വെസ്റ്റിൻഡീസും ഏറ്റുമുട്ടുന്നതിനിടെ, കളത്തിൽ ആരാധകർ സാക്ഷ്യം വഹിച്ചത് പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഇതിഹാസ താരങ്ങളുടെ പ്രകടനത്തിനു മാത്രമല്ല. കലാശപ്പോരിനിടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വാക്പോരിനും മത്സരം വേദിയായി. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ, ഇന്ത്യൻ താരം യുവരാജ് സിങ്ങും വെസ്റ്റിൻഡീസ് താരം ടിനോ ബെസ്റ്റുമാണ് വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത്. മത്സരം ആറു വിക്കറ്റിന് ജയിച്ച് സച്ചിൻ തെൻഡുൽക്കർ നയിച്ച ഇന്ത്യ മാസ്റ്റേഴ്സ് കിരീടം ചൂടിയിരുന്നു.
വെസ്റ്റിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ, 13–ാം ഓവറിലാണ് ടിനോ ബെസ്റ്റും യുവരാജും നേർക്കനേർ വന്നത്. അമ്പാട്ടി റായുഡു ഇരട്ടഫോറുകൾ സഹിതം 12 റൺസടിച്ച ഈ ഓവറിനു ശേഷം, പരുക്കിന്റെ പേരിൽ ടിനോ ബെസ്റ്റ് കളം വിടാനൊരുങ്ങിയതാണ് വാക്പോരിലേക്ക് നയിച്ചത്.
ഇങ്ങനെ കളം വിടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി യുവരാജ് സിങ് അംപയർ ബില്ലി ബൗഡനെ സമീപിച്ചതോടെ, ടിനോ ബെസ്റ്റിനോട് കളത്തിലേക്ക് തിരിച്ചെത്താൻ അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. യുവരാജ് ഇടപെട്ട് കളത്തിലേക്ക് തിരിച്ചെത്തിച്ചതിൽ കുപിതനായ ടിനോ ബെസ്റ്റ്, നേരെ താരത്തിന്റെ അടുത്തെത്തി തന്റെ അതൃപ്തി പരസ്യമാക്കി. യുവരാജ് ബെസ്റ്റിനെ വാക്കുകൾകൊണ്ട് എതിരിട്ടതോടെയാണ് സംഭവം വഴക്കിലേക്ക് നീങ്ങിയത്. തുടർന്ന് വിൻഡീസ് ക്യാപ്റ്റൻ ബ്രയാൻ ലാറ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ആഷ്ലി നഴ്സിനെതിരെ അമ്പാട്ടി റായുഡു നേടിയ പടുകൂറ്റൻ സിക്സറിനു പിന്നാലെ, യുവരാജ് ടിനോ ബെസ്റ്റിനു നേരെ ബാറ്റു ചൂണ്ടിയാണ് അരിശം തീർത്തത്.
pic.twitter.com/y2iHtEPyCr
— Cricket Heroics (@CricHeroics786) March 16, 2025
‘‘പ്രശ്നങ്ങളുണ്ടായാൽ പിൻമാറുന്നയാളല്ല ടിനോ ബെസ്റ്റ്. എതിരഭിപ്രായമുണ്ടെങ്കിൽ പറഞ്ഞുതീർക്കുന്നതാണ് അയാളുടെ ശീലം. ഇവിടെ പിൻമാറാൻ തയാറല്ലാത്ത രണ്ടു പേരാണ് നേർക്കുനേർ നിൽക്കുന്നത്. അങ്ങനെ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കുക’ – കമന്ററി ബോക്സിൽ ഇംഗ്ലണ്ടിന്റെ മുൻ താരം ഡാരൻ ഗഫ് പ്രതികരിച്ചു.
പിന്നീട് ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാം സ്ട്രാറ്റജിക് ടൈംഔട്ടിനിടെ, ടിനോ ബെസ്റ്റിന്റെ അടുത്തെത്തി യുവരാജ് പുറത്തു തട്ടിയതോടെ വഴക്ക് അവസാനിക്കുകയും ചെയ്തു. മത്സരത്തിൽ 11 പന്തിൽ ഒരു ഫോർ സഹിതം 13 റൺസെടുത്ത യുവരാജ് പുറത്താകാതെ നിന്ന് സ്റ്റുവാർട്ട് ബിന്നിക്കൊപ്പം ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു.
English Summary:
Yuvraj Singh Gets Into Heated Altercation With Tino Best During IML Final, Brian Lara Intervenes
TAGS
Indian Cricket Team
West Indies Cricket Team
Brian Lara
Yuvraj Singh
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]