ചെന്നൈ∙ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ഫോമില്‍ കളിക്കുന്ന മലയാളി താരം കരുൺ നായരെ ചാംപ്യൻസ് ട്രോഫിയിൽ ഉപയോഗിക്കാമായിരുന്നെന്നും, എന്നാല്‍ ഇനി അതിനു സാധ്യതയില്ലെന്നും മുന്‍ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക്. ഇപ്പോൾ തന്നെ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ കളിക്കണമെന്ന ഏകദേശ ധാരണയായിട്ടുള്ളതിനാല്‍, ഇനി ടീമിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ലെന്നാണ് ദിനേഷ് കാർത്തിക്കിന്റെ പ്രതികരണം.
44 പന്തിൽ 88 നോട്ടൗട്ട്, ശരാശരി 752; തീപ്പൊരി ബാറ്റിങ്ങുമായി വീണ്ടും കരുൺ നായർ; സിലക്ടർമാർ ഞെട്ടിയോ?
Cricket
മഹാരാഷ്ട്രയ്ക്കെതിരായ സെമി ഫൈനലിൽ 44 പന്തുകളിൽനിന്ന് 88 റൺസാണ് വിദർഭ ക്യാപ്റ്റന്‍ കരുൺ നായർ അടിച്ചുകൂട്ടിയത്. ഇതുവരെ വിജയ് ഹസാരെയിൽ താരം നേടിയത് അഞ്ച് സെഞ്ചറികളാണ്. 112, 44, 163, 111, 112, 122, 88 എന്നിങ്ങനെയാണ് ടൂര്‍ണമെന്റിൽ താരത്തിന്റെ പ്രകടനം. 752 ശരാശരിയിൽ ബാറ്റു ചെയ്യുന്ന വിദർഭ ക്യാപ്റ്റൻ ടീമിനെ ഫൈനൽ വരെ എത്തിക്കുകയും ചെയ്തു. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ കർണാടകയാണ് വിദർഭയുടെ എതിരാളികൾ.
ഋഷഭ് പന്ത് വേണ്ട, ചാംപ്യൻസ് ട്രോഫിയിൽ കീപ്പറായി സഞ്ജു സാംസൺ മതി: പിന്തുണച്ച് മുൻ ഇന്ത്യൻ താരം
Cricket
‘‘വിജയ് ഹസാരെ ട്രോഫിയിൽ അവിശ്വസനീയമായ പ്രകടനമാണ് കരുൺ നായർ നടത്തുന്നത്. മയങ്ക് അഗർവാളിന്റേതും ഗംഭീര പ്രകടനമാണ്. പക്ഷേ ചാംപ്യൻസ് ട്രോഫിക്കുള്ള ടീം ഏറക്കുറെ തയാറായിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ആ ടീമിൽ ഇനി മാറ്റങ്ങളൊന്നും വരാൻ പോകുന്നില്ല. മികച്ച പ്രകടനം തുടര്‍ന്നാൽ കരുൺ നായർ പിന്നീടായാലും ഇന്ത്യൻ ടീമിൽ എത്താനുള്ള സാധ്യതയുണ്ട്.’’– ദിനേഷ് കാർത്തിക്ക് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണു വിവരം.
English Summary:
Karun Nair won’t make it to India’s Champions Trophy squad: Dinesh Karthik
TAGS
Dinesh Karthik
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com