പെർത്ത്∙ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു മുൻപായി ഓസ്ട്രേലിയയിൽ പരിശീലന മത്സരം കളിക്കാൻ ഇന്ത്യ. നേരത്തെ ഇന്ത്യ എ ടീമുമായി സീനിയർ ടീമിന് പരിശീലന മത്സരം നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം ഇതു പിൻവലിച്ചു.
ഇതിനെതിരെ പരക്കെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ത്രിദിന പരിശീലന മത്സരം സംഘടിപ്പിക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഓൾ ടൈം സൂപ്പർ സ്റ്റാർ, മൂന്നു ഫോർമാറ്റിലും കേരളത്തിന്റെ ടോപ് സ്കോററായി സച്ചിൻ ബേബി Cricket സീനിയർ ടീമംഗങ്ങൾക്കൊപ്പം നിലവിൽ ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ എ ടീമിലെ താരങ്ങളെക്കൂടി ഉൾപ്പെടുത്തിയാകും സന്നാഹ മത്സരം. എന്നാൽ മത്സരത്തിന് കാണികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല.
ടിവി സംപ്രേഷണവും അനുവദിക്കില്ലെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 മുതൽ 17 വരെയാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്.
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ എത്തി പരിശീലനം ആരംഭിച്ചു. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമ ഓസ്ട്രേലിയയിലേക്ക് തിരിച്ച ആദ്യ സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല.
വ്യക്തിപരമായ കാരണങ്ങളാൽ രോഹിത് ആദ്യ ടെസ്റ്റിൽ നിന്നു വിട്ടുനിൽക്കുമെന്നാണ് വിവരം. ഇതോടെ കെ.എൽ.രാഹുൽ ഓപ്പണറായി എത്തും.
English Summary:
Border – Gavaskar Trophy practice match
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]