
ഓർക്കുന്നുവോ, സർജന്റെ കത്തിയുടെ കൃത്യതയുള്ളതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ക്ലാസിക് ബാക്ക്ഫുട്ട് കവർഡ്രൈവ്?ക്രീസിൽ നിന്ന് ബൗണ്ടറി വരെ ഒരു നേർരേഖ പോലെയുള്ള സ്ട്രൈറ്റ് ഡ്രൈവ്? ഗ്രൗണ്ടിന്റെ അതിരിനപ്പുറം അവസാനിക്കുന്ന, കണ്ണഞ്ചിപ്പിക്കുന്ന ലോഫ്റ്റഡ് സ്ക്വയർ കട്ട്? ഇന്ത്യയുടെ ഒരേയൊരു മാസ്റ്റർ ബ്ലാസ്റ്ററുടെ മാസ്റ്റർപീസ് ഷോട്ടുകൾ. പ്രായം 52ലേക്കു കടക്കുമ്പോഴും രണ്ടു പതിറ്റാണ്ടിനപ്പുറത്തെ അതേ ചടുലതയുമായി സച്ചിൻ രമേഷ് തെൻഡുൽക്കർ ഗാലറികളെ ത്രസിപ്പിക്കുകയാണ്. വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യിലാണ് സച്ചിന്റെ പുനരാവതാരം.
90കളുടെ ഗൃഹാതുരത്വമുണർത്തുന്ന ത്രോബായ്ക്കാണ് ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ മാസ്റ്റേഴ്സ് ലീഗിൽ കണ്ടത്. ലീഗ് റൗണ്ടിലെ ടോപ്പർമാരായി സെമിയിലെത്തിയ ഇന്ത്യൻ ടീമിനായി ക്യാപ്റ്റൻ സച്ചിൻ ക്രീസിലിറങ്ങുന്നത് സമയമാപിനികളെ പിന്നോട്ടു തിരിച്ചു വച്ചതു പോലെയാണ്. സച്ചിന്റെ നായകത്വത്തിൽ ഇന്ത്യ സെമിയിലെത്തിക്കഴിഞ്ഞു. 13, 14 തീയതികളിൽ റായ്പുരിൽ സെമിഫൈനലുകളും 16ന് ഫൈനലും നടക്കും.
ശ്രീലങ്കയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തിളങ്ങാനായില്ലെങ്കിലും ആ മത്സരങ്ങളിലെ 3 ബൗണ്ടറികളിൽ ആ പഴയ സച്ചിന്റെ കയ്യൊപ്പുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ 21 പന്തിൽ എടുത്ത 34 റൺസിൽ 5 ബൗണ്ടറികളും കൂറ്റനൊരു സിക്സറും. ബോൾ ഡെലിവർ ചെയ്യുമ്പോഴേക്ക് ഉദ്ദേശിച്ച ഷോട്ട് മാറ്റി കൃത്യതയാർന്ന മറ്റൊരു ഷോട്ട് സിലക്ട് ചെയ്യുന്ന തൊണ്ണൂറുകളിലെ സച്ചിനെയാണ് നവി മുംബൈയിലെ കാണികൾ കണ്ടത്.
ഇതുവരെയുള്ള കളികളിൽ ഓസീസിനെതിരെ ഇന്ത്യ തോറ്റ മത്സരത്തിലായിരുന്നു പിച്ചിനെ തീ പിടിപ്പിച്ചിരുന്ന മാസ്മരിക പ്രകടനങ്ങളുടെ തനിയാവർത്തനമുണ്ടായത്. സച്ചിന്റെ കളി കണ്ടു വളർന്ന തലമുറകൾക്കു തികച്ചും ‘ഫാൻ ബോയ് മൊമന്റ്’. 270 റൺസെന്ന ഓസീസ് മാസ്റ്റേഴ്സിന്റെ കൂറ്റൻ സ്കോറിനെ മറികടക്കാൻ സച്ചിൻ നടത്തിയത് ഒറ്റയാൾ പോരാട്ടം. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ആ ഇന്നിങ്സ് ടൈമിങ്ങും ടെക്നിക്കും പ്ലേസ്മെന്റും ഷോട്ട് സിലക്ഷനുമെല്ലാം സമന്വയിച്ച
സച്ചിൻ തെൻഡുൽക്കർ
പഴയ മത്സരകാലത്ത്
‘ഗുഡ് ഓൾഡ് സച്ചിന്റെ’ രണ്ടാം വരവു തന്നെയായിരുന്നു. 33 പന്തിൽ നിന്ന് 64 റൺസെടുത്ത സച്ചിൻ ഔട്ടാവുന്നതിനു തൊട്ടുമുൻപത്തെ പന്തിൽ സേവ്യർ ഡോഹർട്ടിക്കെതിരെ കളിച്ച ഇൻസൈഡ് ഔട്ട് ഷോട്ട് പണ്ട് ബ്രൈറ്റ് ലീയെ സിഡ്നി ഗാലറികളിലേക്കു പറത്തിയ ഷോട്ടുകളെ ഓർമിപ്പിച്ചു. സച്ചിന്റെ പ്രകടനത്തെ ഓസീസ് ക്യാപ്റ്റൻ ഷെയ്ൻ വാട്സനും സംഘവും പുകഴ്ത്തുകയും ചെയ്തു. ആ മത്സരത്തിലേറ്റ പരുക്കുമൂലം സച്ചിൻ വെസ്റ്റിൻഡീസിനെതിരെ കളിച്ചതുമില്ല. ഇതുവരെ 4 ഇന്നിങ്സുകളിൽ നിന്ന് 28.50 ശരാശരിയിൽ 114 റൺസാണ് സച്ചിന്റെ പേരിലുള്ളത്.
തലയ്ക്കൊപ്പമെത്തുന്ന ബൗൺസറുകളെ ലീവ് ചെയ്യുക അല്ലെങ്കിൽ ഓവർ ദ് ബോൾ കളിക്കുക എന്ന പതിവു രീതി വിട്ട് പന്തിനടിയിലേക്കു ബാറ്റ് വച്ച് തേഡ്മാൻ ബൗണ്ടറി കടത്തുന്ന അപ്പർ കട്ട് എന്ന ഷോട്ട് കൊണ്ടുവന്നത് സച്ചിനായിരുന്നു. ചാടിയുയർന്ന് പന്തിനെ ഗ്രൗണ്ടിലേക്കു കളിക്കാൻ നോക്കുമ്പോൾ സ്ലിപ്പിൽ ക്യാച്ചിലൊതുങ്ങുന്നത് അവസാനിപ്പിക്കാനാണ് സച്ചിൻ അപ്പർ കട്ട് കളിച്ചു തുടങ്ങിയത്. പിന്നീട് തിലകരത്നെ ദിൽഷനും മറ്റും ജനകീയമാക്കിയ അപ്പർകട്ടിന്റെ പുതിയ എത്രയോ വേർഷനുകൾ വന്നു. അപ്പോഴും സച്ചിന്റെ അപ്പർകട്ട് ഒരു ക്ലാസിക് ഷോട്ടായി നിലകൊണ്ടു. അതേ ഷോട്ടുകൾ ഇംഗ്ലണ്ടിനും ഓസീസിനുമെതിരെ കണ്ടു.
ഇന്നലെകളിൽ ഗ്രൗണ്ടിനു നടുവിലെ 22 വാരയിൽ ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായിരുന്നു സച്ചിൻ. അതേ ആവേശത്തിരകൾ മാസ്റ്റേഴ്സ് ലീഗിന്റെ സെമിയിലും ഫൈനലിലും സച്ചിനുയർത്താനാവട്ടെ എന്ന പ്രതീക്ഷയിലാണ് ആരാധകർ. യുവ്രാജ്സിങും യൂസഫ് പഠാനും ഇർഫാൻ പഠാനുമടങ്ങിയ പഴയ പടക്കുതിരകളും ഇന്ത്യൻ ടീമിലുണ്ട്.
English Summary:
Sachin Tendulkar: A masterclass in the international masters league T20
TAGS
Sports
Malayalam News
Sachin Tendulkar
Cricket
Twenty20 Cricket
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]