
ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു പൊരുതിത്തോറ്റ ന്യൂസീലൻഡ് ടീമിനെ പുകഴ്ത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി രംഗത്ത്. വലിയ ടൂർണമെന്റുകളിൽ ഇത്ര സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ലെന്ന് കോലി ചൂണ്ടിക്കാട്ടി. സ്വന്തം പദ്ധതികൾ ഇത്രയും വിദഗ്ധമായി നടപ്പാക്കുന്ന ടീമും വേറെയില്ല. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് ടീം ന്യൂസീലൻഡ് ആണെന്നത് നിസ്തർക്കമാണ്. പ്രിയ സുഹൃത്തായ കെയ്ൻ വില്യംസൻ പരാജയപ്പെട്ട ടീമിന്റെ ഭാഗമായി നിൽക്കുന്നതിൽ വിഷമമുണ്ടെന്ന് പറഞ്ഞ കോലി, മുൻപ് അദ്ദേഹം ജയിച്ച ടീമിന്റെ ഭാഗമായിരുന്നപ്പോൾ താൻ തോറ്റ ടീമിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
‘‘വിസ്മയിപ്പിക്കുന്ന ടീമാണ് ന്യൂസീലൻഡ്. ഏറ്റവും കുറവു താരങ്ങളെ വച്ച് രാജ്യാന്തര ക്രിക്കറ്റിൽ അവർ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ എക്കാലവും നമുക്ക് അദ്ഭുതത്തോടെ മാത്രമേ കാണാനാകൂ. പ്രധാന ടൂർണമെന്റുകളിൽ ന്യൂസീലൻഡ് ടീം മികവിന്റെ പാരമ്യത്തിലേക്ക് ഉയരുന്ന കാഴ്ച എത്ര തവണ നമ്മൾ കണ്ടിരിക്കുന്നു. വലിയ മത്സരങ്ങളിൽ എപ്പോഴൊക്കെ ന്യൂസീലൻഡിനെ നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം കൃത്യമായ പദ്ധതികളുമായാണ് അവർ കളത്തിലിറങ്ങിയിട്ടുള്ളത്. ന്യൂസീലൻഡിനേപ്പോലെ സ്വന്തം പദ്ധതികൾ ഇത്ര മികച്ച രീതിയിൽ നടപ്പാക്കുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല.’
‘‘ബോളർമാർ എവിടെയാണ് ബോൾ ചെയ്യാൻ പോകുന്നത് എന്ന കാര്യത്തിൽപ്പോലും അവരുടെ ഫീൽഡർമാർക്ക് കൃത്യമായ അറിവുണ്ട്. ബോളർമാരും അവരുടെ പദ്ധതികൾക്ക് അനുസരിച്ച് കൃത്യസ്ഥാനത്ത് തന്നെ ബോൾ ചെയ്യും. വലിയ ടൂർണമെന്റുകളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവരേപ്പോലെ സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ല. സ്വന്തം കഴിവിൽ അവർക്കുള്ള വിശ്വാസം തന്നെയാണ് അതിനുള്ള പ്രധാന കാരണം. വലിയ ടൂർണമെന്റുകളിൽ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ കഴിവുള്ള ടീമാണ് അവർ.’
‘‘നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് നിരയുള്ള ടീം ന്യൂസീലൻഡ് ആണെന്നതിൽ ഒരു തർക്കവുമില്ല. എന്തുകൊണ്ട് ന്യൂസീലൻഡ് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി തുടരുന്നു എന്നത് ഒരിക്കൽക്കൂടി തെളിയിച്ച ടൂർണമെന്റാണ് ഇത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് (കെയ്ൻ വില്യംസൻ) പരാജിതനായി നിൽക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. പക്ഷേ, അദ്ദേഹം ഒന്നിലധികം തവണ വിജയിച്ച ടീമിന്റെ ഭാഗമായപ്പോൾ ഞാൻ പരാജയപ്പെട്ട ടീമിലായിരുന്നു. ഞങ്ങൾക്കിടയിൽ എക്കാലവും സ്നേഹം മാത്രം’ – കോലി പറഞ്ഞു.
“Sad to see a very good friend of mine on losing side but I’ve been on losing side couple of times when he’s been on the winning side, so only love between us”.
-Virat Kohli on Kane Williamson….such a lovely gesture from him.🙌❤️#ICCChampionsTrophy pic.twitter.com/7F6tFH53g9
— Samad Banglani (@_SamadB) March 10, 2025
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ നാലു വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലൻഡിനെ കീഴടക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 251 റൺസ്. മറുപടി ബാറ്റിങ്ങിൽ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തി. തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 76 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
English Summary:
‘Sad to see a very good friend of mine on the losing side, but…’: Virat Kohli’s heartwarming message for Kane Williamson
TAGS
Indian Cricket Team
New Zealand Cricket Team
Virat Kohli
Kane Williamson
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]