
ചാംപ്യൻസ് ട്രോഫിയിലെ 5 മത്സരങ്ങൾക്കായി 4 വേദികളിലൂടെ ഏകദേശം 7150 കിലോമീറ്റർ ദൂരം ന്യൂസീലൻഡ് ടീമിനു യാത്ര ചെയ്യേണ്ടിവന്നു. എന്നാൽ, ദുബായിലെ ഹോട്ടൽ റൂമിൽനിന്ന് നേരേ ഗ്രൗണ്ടിലേക്കായിരുന്നു ഇന്ത്യൻ ടീമിന്റെ യാത്ര. സ്പിന്നർമാരെ കൂടുതൽ ഉൾപ്പെടുത്തിയ ടീം തിരഞ്ഞെടുപ്പ് മുതൽ ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങൾവരെ പിച്ചിന്റെ മർമവും എതിരാളികളുടെ കരുത്തും തിരിച്ചറിഞ്ഞുള്ള ഗെയിം പ്ലാനാണ് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടനേട്ടത്തിൽ നിർണായകമായത്.
ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ പേസ് ബോളിങ് ശക്തിപ്പെടുത്തുന്നതിനു പകരം 5 സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ഒരു വ്യാഴവട്ടത്തിനുശേഷമുള്ള ഇന്ത്യയുടെ കിരീടവിജയത്തിൽ സ്പിൻ ബോളർമാരുടെ മികവ് നിർണായകമായി. ആകെ 26 വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർമാർ ഈ ടൂർണമെന്റിൽ നേടിയത്.
∙ ഹൈബ്രിഡ് ക്രിക്കറ്റ്
പാക്കിസ്ഥാനിൽ ക്രിക്കറ്റ് മത്സരം കളിക്കില്ലെന്ന രാഷ്ട്രീയ തീരുമാനവും അതിനു പിന്നാലെയെത്തിയ ഹൈബ്രിഡ് മോഡലും ടൂർണമെന്റിൽ ഇന്ത്യയുടെ കുതിപ്പ് അനായാസമാക്കി. ഒരേയൊരു മത്സരവേദിയിൽ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും കളിച്ച ഇന്ത്യയ്ക്കു പിച്ചിന്റെ സ്വഭാവമനുസരിച്ച് ടീം തിരഞ്ഞെടുപ്പുവരെ നടത്താനായി. ആദ്യ 2 മത്സരങ്ങളിൽ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തിയത് ഒഴികെ ഇന്ത്യൻ പ്ലേയിങ് ഇലവനിലും മാറ്റമുണ്ടായില്ല.
ഫൈനൽ അടക്കം ചാംപ്യൻസ് ട്രോഫിയിലെ 5 മത്സരങ്ങൾക്കായി 4 വേദികളിലൂടെ ഏകദേശം 7150 കിലോമീറ്റർ ദൂരം ന്യൂസീലൻഡ് ടീമിനു യാത്ര ചെയ്യേണ്ടിവന്നു. എന്നാൽ, ദുബായിലെ ഹോട്ടൽ റൂമിൽനിന്ന് നേരേ ഗ്രൗണ്ടിലേക്കായിരുന്നു ഇന്ത്യൻ ടീമിന്റെ യാത്ര.
∙ വരുണാസ്ത്രം
ടീമിലെ ബാക്കപ്പ് ഓപ്പണറായ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി പകരം അവസാന നിമിഷം ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് ഒരു ഏകദിന മത്സരം മാത്രം കളിച്ച പരിചയമുള്ള സ്പിന്നർ വരുൺ ചക്രവർത്തിയെ.
ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 5 വിക്കറ്റ് നേടിയാണ് വരുൺ ചാംപ്യൻസ് ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചത്. വെറും 3 മത്സരങ്ങളിൽ 4.5 ഇക്കോണമിയിൽ 9 വിക്കറ്റ് നേടിയ വരുൺ വിക്കറ്റ് നേട്ടത്തിൽ രണ്ടാമതെത്തി.
∙ അക്ഷറിനു സ്ഥാനക്കയറ്റം
എതിർ ടീമിലെ ഇടംകൈ ബോളർമാരുടെ വെല്ലുവിളി അതിജീവിക്കാൻ ഇടംകൈ ബാറ്ററായ അക്ഷറിനു ബാറ്റിങ് ഓർഡറിൽ ഇന്ത്യ പ്രമോഷൻ നൽകി അഞ്ചാമനാക്കി. ഗ്രൂപ്പ് മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 42 റൺസും സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 27 റൺസും ഫൈനലിൽ ന്യൂസീലൻഡിനെതിരെ 29 റൺസും നേടി അക്ഷർ മധ്യ ഓവറുകളിൽ പിടിച്ചുനിന്നു.
അക്ഷറിന്റെ വരവോടെ ആറാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്ന കെ.എൽ.രാഹുലായിരുന്നു സെമിയിൽ ഇന്ത്യയുടെ വിജയുറപ്പിച്ചത് (42 നോട്ടൗട്ട്). ഫൈനലിലും ഫിനിഷറായത് രാഹുൽ (34*) തന്നെ.
∙ ബാറ്റിങ് പവർഹൗസ്
ഫൈനലിനു മുൻപ് അർധ സെഞ്ചറികളൊന്നും നേടിയില്ലെങ്കിലും ബോളർമാരെ കടന്നാക്രമിച്ച രോഹിത്തിന്റെ ബാറ്റിങ്, മധ്യ ഓവറുകളിൽ റൺറേറ്റിന്റെ സമ്മർദത്തിൽനിന്ന് ഇന്ത്യയെ രക്ഷിച്ചു.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ കോലി സെമിയിലും ഇന്ത്യയുടെ വിജയശിൽപിയായി. ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും അവസരോചിതമായ പിന്തുണകളും നൽകി.
English Summary:
India’s Champions Trophy Triumph: India’s Champions Trophy victory was a strategic triumph. Smart team selection and a hybrid model played key roles in their decisive win.
TAGS
Champions Trophy Cricket 2025
Indian Cricket Team
New Zealand Cricket Team
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]