
ദുബായ് ∙ കിവീസ് താരങ്ങളുടെ മനോവീര്യം തകർത്ത ആക്രമണ ബാറ്റിങ്ങിലൂടെ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഉജ്വല ടേക്ക് ഓഫ് (83 പന്തിൽ 76)..അപ്രതീക്ഷിത വിക്കറ്റ് വീഴ്ചകളുടെ സമ്മർദത്തിൽ ഉലയാതെ ശാന്തനായി സ്കോറുയർത്തി ശ്രേയസ് അയ്യരും (48) അക്ഷർ പട്ടേലും (29)..പോരാട്ടത്തിന്റെ തീവെളിച്ചം അണയാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ച് കെ.എൽ.രാഹുൽ (34 നോട്ടൗട്ട്). റൺ ചേസിനിടെ അൽപമൊന്ന് ഉലഞ്ഞെങ്കിലും ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയുടെ സേഫ് ലാൻഡിങ്.
ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ 251 റൺസിൽ പിടിച്ചു കെട്ടിയ സ്പിന്നർ ഉൾപ്പെടെ ടീം ഇന്ത്യ ഒന്നായി പൊരുതി നേടിയെടുത്ത വിജയമാണിത്. ചാംപ്യൻസ് ട്രോഫിയിൽ മൂന്നാം കിരീടം നേടിയ ഇന്ത്യ, ഐസിസി (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) ഏകദിന കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. 2013 ചാംപ്യൻസ് ട്രോഫിയിലായിരുന്നു ഇന്ത്യയുടെ ഇതിനു മുൻപുള്ള നേട്ടം.
ഏകദിന ക്രിക്കറ്റിന്റെ മനോഹര അനിശ്ചിതത്വവും ആവേശവും ഇഴചേർന്ന പോരാട്ടത്തിൽ 6 പന്തും 4 വിക്കറ്റും ബാക്കിവച്ചാണ് ഇന്ത്യൻ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡിനെ സ്പിൻ ബോളർമാരുടെ മികവിൽ 251 റൺസിൽ പിടിച്ചുകെട്ടിയപ്പോൾ ഇന്ത്യ അനായാസ വിജയം പ്രതീക്ഷിച്ചതാണ്. ഒന്നാം വിക്കറ്റിൽ 105 റൺസ് നേടി ഇന്ത്യ തുടക്കവും ഗംഭീരമാക്കി. എന്നാൽ, ഇന്ത്യയുടെ അതേ ശൈലിയിൽ ആഞ്ഞടിച്ച ന്യൂസീലൻഡ് സ്പിന്നർമാർ മധ്യ ഓവറുകളിൽ വെല്ലുവിളിയുയർത്തി. പക്ഷേ, ഇന്ത്യയുടെ വിജയവഴി മുടക്കാൻ അവർക്കുമായില്ല.
∙ രോഹിറ്റ്; പവർഹിറ്റ്
വിജയലക്ഷ്യം 252. ഒരു ഓവറിൽ വേണ്ടതു ശരാശരി 5 റൺസ്. പക്ഷേ സ്പിന്നർമാർക്കു വളക്കൂറുള്ള പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ രോഹിത് ശർമയുടെ മനസ്സിൽ കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നു. സ്പിന്നർമാർ വരും മുൻപേ പവർപ്ലേയിൽ പരമാവധി സ്കോർ നേടാൻ ശ്രമിച്ച രോഹിത് ബിഗ് ഹിറ്റുകളിലൂടെ കിവീസ് പേസർമാരെ അടിച്ചു പരത്തി. മറുവശത്തു കരുതലോടെ നിലയുറപ്പിച്ച ഗിൽ രോഹിത്തിനു സ്ട്രൈക്ക് കൈമാറി. പരുക്കേറ്റ് ഫൈനലിൽനിന്നു പുറത്തായ പേസർ മാറ്റ് ഹെൻറിയുടെ അഭാവവും ന്യൂസീലൻഡിനെ പിന്നോട്ടടിച്ചു. ആദ്യ 10 ഓവറിൽ 64 റൺസ് നേടിയ ഇന്ത്യൻ ഓപ്പണർമാർ 18–ാം ഓവറിൽ ടീം സ്കോർ 103ൽ എത്തിച്ചു. എന്നാൽ അടുത്ത 10 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത കിവീസ് സ്പിന്നർമാർ കളിയിൽ പിടിമുറുക്കി.
19–ാം ഓവറിൽ ഗില്ലിനെയും (50 പന്തിൽ 31), വിരാട് കോലിയെയും (1) പുറത്താക്കിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ഇന്ത്യയെ ആദ്യം പ്രതിരോധത്തിലാക്കിയത്. സ്പിന്നർ രചിൻ രവീന്ദ്രയെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച രോഹിത്തിനെ (76) വിക്കറ്റ് കീപ്പർ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കി. എന്നാൽ നാലാം വിക്കറ്റിൽ 61 റൺസ് നേടിയ ശ്രേയസ് അയ്യർ (48), അക്ഷർ പട്ടേൽ (29) കൂട്ടുകെട്ട് ഇന്ത്യയ്ക്കു തുണയായി. ശ്രേയസും അക്ഷറും പിന്നീട് സ്പിൻ കെണിയിൽ വീണെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം (18) ആറാം വിക്കറ്റിൽ നേടിയ 38 റൺസോടെ രാഹുൽ ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചു.
∙ സ്പിൻ മന്ത്ര
തുടർച്ചയായ 15–ാം മത്സരത്തിലും ടോസ് നഷ്ടമായതിന്റെ വേദനയോടെയാണ് ഇന്ത്യൻ ടീം ഇന്നലെ ഫൈനലിന് ഇറങ്ങിയത്. പവർപ്ലേയിൽ തകർത്തടിച്ച കിവീസ് ഓപ്പണർ രചിൻ രവീന്ദ്ര മുറിവിൽ മുളക് പുരട്ടുകയും ചെയ്തു. എട്ടാം ഓവറിൽ വിൽ യങ്ങിനെ (15) പുറത്താക്കിയ വരുൺ ചക്രവർത്തി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചെങ്കിലും രചിൻ രവീന്ദ്രയെന്ന അപകടം ഭീതിയായി ക്രീസിൽ തുടർന്നു. രചിന്റെ റിട്ടേൺ ക്യാച്ച് അവസരം പഴാക്കിയ മുഹമ്മദ് ഷമിയും ഡീപ് മിഡ് വിക്കറ്റിൽ രചിന്റെ ക്യാച്ച് കൈവിട്ട ശ്രേയസ് അയ്യരും നിരാശ ഇരട്ടിപ്പിച്ചു.
ആദ്യ 10 ഓവറിൽ 69 റൺസ് നേടിയ ന്യൂസീലൻഡ് തുടക്കം ഭദ്രമായി എന്നു കരുതിയപ്പോഴാണ് 11–ാം ഓവറിൽ രോഹിത് ശർമ തന്റെ തുറുപ്പുചീട്ടായ കുൽദീപ് യാദവിനെ കളത്തിലിറക്കിയത്. തന്റെ ആദ്യ പന്തിൽ ഗൂഗ്ലിയിലൂടെ കുൽദീപ് രചിന്റെ (29 പന്തിൽ 37) സ്റ്റംപ് ഇളക്കി. അടുത്ത വരവിൽ കെയ്ൻ വില്യംസനെയും(11) റിട്ടേൺ ക്യാച്ചിലൂടെ കുൽദീപ് പുറത്താക്കി.
∙ ബൗണ്ടറിയില്ലാതെ 81 പന്തുകൾ
വല നെയ്തു കെണിയൊരുക്കി ഇരകളെ വരിഞ്ഞുമുറുക്കുന്ന ചിലന്തിയുടെ സൂക്ഷ്മതയോടെയായിരുന്നു മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിൻ ആക്രമണം. പവർപ്ലേയിൽ തകർത്തടിച്ച കിവീസ് ബാറ്റർമാർക്ക് അടുത്ത 81 പന്തുകളിൽ ഒരു ബൗണ്ടറി പോലും നേടാനായില്ല. മധ്യ ഓവറുകളിൽ 4 സ്പിന്നർമാർ ചേർന്നെറിഞ്ഞ 30 ഓവറുകളിൽ ന്യൂസീലൻഡിന്റെ സമ്പാദ്യം 103 റൺസ് മാത്രമായി. 10 ഓവറിൽ ഒരു ബൗണ്ടറിയും നൽകാതെ 30 റൺസ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജ ടോം ലാതത്തെ വിക്കറ്റിനു മുന്നിൽ കുരുക്കി (14). ഒരറ്റത്ത് ഇഴഞ്ഞുനീങ്ങിയ ഡാരിൽ മിച്ചൽ (101 പന്തിൽ 63) അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സിനൊപ്പം ചേർന്ന് വിക്കറ്റ് വീഴ്ചയ്ക്കു താൽക്കാലിക ശമനമുണ്ടാക്കി.
40 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 എന്ന നിലയിലായിരുന്ന ന്യൂസീലൻഡിനു പൊരുതാവുന്ന സ്കോർ നൽകിയത് ഓൾറൗണ്ടർ മൈക്കൽ ബ്രേസ്വെല്ലിന്റെ (40 പന്തിൽ 53 നോട്ടൗട്ട്) അർധ സെഞ്ചറിയും ഇന്ത്യൻ പേസ് ബോളിങ്ങിലെ താളപ്പിഴകളുമാണ്. അവസാന 5 ഓവറിൽ 50 റൺസ് നേടാൻ കിവീസിനായി. 9 ഓവറിൽ 74 റൺസ് വഴങ്ങിയ ഷമിയും 3 ഓവറിൽ 30 റൺസ് വഴങ്ങിയ ഹാർദിക്കും നിരാശപ്പെടുത്തി.
English Summary:
Champions Trophy: India’s victory in the Champions Trophy final secured their third title. Rohit Sharma’s brilliant innings and the team’s exceptional spin bowling were key to their 4-wicket win over New Zealand.
TAGS
Champions Trophy Cricket 2025
Indian Cricket Team
New Zealand Cricket Team
Sports
Malayalam News
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]