
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്ത്. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ്, ക്യാപ്റ്റൻ രോഹിത് ശർമയെയും ഷമ അഭിനന്ദിച്ചത്. ചാംപ്യൻസ് ട്രോഫിക്കിടെ രോഹിത് ശർമയുടെ വണ്ണത്തെക്കുറിച്ച് പരാമർശിച്ച് വിവാദത്തിൽ ചാടിയ നേതാവാണ് ഷമ. കായികലോകവും രാഷ്ട്രീയ എതിരാളികളും ഉൾപ്പെടെ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പാർട്ടിയുടെ ദേശീയ വക്താവായിട്ടും കോൺഗ്രസ് തന്നെ ഷമയുടെ പ്രസ്താവനയിൽനിന്ന് അകലം പാലിക്കുകയും എക്സിൽ പങ്കുവച്ച പരാമർശം നീക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, രോഹിത്തിനെ അഭിനന്ദിച്ച് ഷമയുടെ രംഗപ്രവേശം.
‘‘ഉജ്വലമായ പ്രകടനത്തോടെ ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. അവസരോചിതമായ ഇന്നിങ്സുമായി 76 റൺസെടുത്ത് മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും അഭിനന്ദനം. അദ്ദേഹത്തിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിനുള്ള അടിത്തറയിട്ടത്. ശ്രയേസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരും നിർണായക ഇന്നിങ്സുകളുമായി ഇന്ത്യയുടെ മഹത്തരമായ വിജയത്തിൽ പങ്കാളികളായി. എക്കാലവും ഓർമിക്കാൻ ഇതാ ഒരു ഐതിഹാസിക വിജയം’ – ഷമ എക്സിൽ പങ്കുവച്ച കുറിപ്പിൽ എഴുതി.
Congratulations to #TeamIndia for their stupendous performance in winning the #ChampionsTrophy2025! 🇮🇳🏆
Hats off to Captain @ImRo45 who led from the front with a brilliant 76, setting the tone for victory. @ShreyasIyer15 and @klrahul played crucial knocks, steering India to…
— Dr. Shama Mohamed (@drshamamohd) March 9, 2025
നേരത്തെ, രോഹിത് ശർമയുടെ വണ്ണത്തെ വിമർശിച്ചാണ് കോൺഗ്രസിന്റെ ദേശീയ വക്താവായ ഷമ മുഹമ്മദ് വിവാദത്തിൽ ചാടിയത്. ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിൽ രോഹിത് 15 റൺസിനു പുറത്തായതിനു പിന്നാലെയായിരുന്നു വിമർശനം. തനിക്കേറ്റവും മതിപ്പു കുറഞ്ഞ താരമാണ് രോഹിത്തെന്നും അദ്ദേഹം ശരീരഭാരം കുറയ്ക്കണമെന്നുമായിരുന്നു ഷമയുടെ പരാമർശം. ക്യാപ്റ്റനും താരവുമായി മാറാൻ ഭാഗ്യം ലഭിച്ച ഒരു സാധാരണക്കാരൻ മാത്രമാണ് രോഹിത്തെന്നും ഷമ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, പരാമർശം വിവാദമായതിനു പിന്നാലെ ഷമ മുഹമ്മദിനെ കോൺഗ്രസ് തള്ളിപ്പറഞ്ഞു. ഷമയുടെ അഭിപ്രായം പാർട്ടിയുടേതല്ലെന്നു കോൺഗ്രസ് വ്യക്തമാക്കി. ഷമയോട് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും നിർദേശിച്ചു. കായിക മേഖലയിലെ ഇതിഹാസങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് പാർട്ടി കാണുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ഷമയുടെ അഭിപ്രായത്തോട് യോജിച്ച് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് രംഗത്തെത്തിയിരുന്നു.
English Summary:
‘Hats off to Captain Rohit Sharma’: Cong’s Shama Mohamed hails Champions Trophy win
TAGS
Indian Cricket Team
Rohit Sharma
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]