
കൊൽക്കത്ത ∙ സ്പാനിഷ് കോച്ച് ഓസ്കർ ബ്രുസനെ ഐഎസ്എൽ ഫുട്ബോൾ ക്ലബ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി നിയമിച്ചു. മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ട കാർലോസ് ക്വാദ്രത്തിനു പകരമായാണ് നിയമനം. നാൽപത്തിയേഴുകാരനായ ബ്രുസൻ ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ തുടർച്ചയായി 5 ലീഗ് കിരീടങ്ങളിലേക്കു നയിച്ചിട്ടുണ്ട്. ഐഎസ്എൽ സീസണിൽ ആദ്യ 4 കളികളും പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.
English Summary:
Oscar Brusen appointed as East Bengal’s coach
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]