
ന്യൂഡൽഹി ∙ റിലയൻസ് ഇന്ത്യ ലിമിറ്റഡുമായുണ്ടാക്കിയ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനു(ഐഒഎ) 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ട് ഐഒഎ: പ്രസിഡന്റ് പി.ടി. ഉഷ തള്ളി.ഐഒഎയ്ക്കു സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും നിലവിലെ ട്രഷറർ സഹ്ദേവ് യാദവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഉഷ പറഞ്ഞു. തുടർന്നും ആരോപണമുയർത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്നും പി.ടി. ഉഷ വ്യക്തമാക്കി.
പാരിസ് ഒളിംപിക്സിലെ ഇന്ത്യാ ഹൗസിനു റിലയൻസിന്റെ പേര് നൽകാമെന്നായിരുന്നു 2022 ജൂലൈയിലെ കരാർ. എന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി 2023 ജൂണിൽ വ്യവസ്ഥകൾ പുതുക്കിയപ്പോൾ ഈ വിധത്തിൽ പേരു നൽകാനാവില്ലെന്നു വ്യക്തമാക്കി.
ഇതോടെ കരാർ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യേണ്ടി വന്നു. സിഎജിക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ചു മറുപടി നൽകിയിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണു കരാർ വ്യവസ്ഥ പുതുക്കിയതെന്നും ഐഒഎ ഭരണസമിതി അംഗങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഉഷ വ്യക്തമാക്കി.
English Summary:
PT Usha again against IOA treasurer
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]