
മുംബൈ∙ അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ സഞ്ജു സാംസണെ ബാക്ക് അപ് വിക്കറ്റ് കീപ്പറായി ടീമിനൊപ്പം നിര്‍ത്തണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. പ്രധാന വിക്കറ്റ് കീപ്പറായി സീനിയർ താരം കെ.എൽ.
രാഹുൽ കളിക്കണമെന്നും, ഋഷഭ് പന്തിനെ ടീമിൽ ആവശ്യമില്ലെന്നും ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ മഞ്ജരേക്കർ പ്രതികരിച്ചു. മികച്ച ഫോമിൽ ഇന്ത്യന്‍ ട്വന്റി20 ടീമിൽ കളിക്കുന്ന സഞ്ജുവിനെ ചാംപ്യൻസ് ട്രോഫിയിലേക്കും ബിസിസിഐ പരിഗണിക്കാൻ സാധ്യതയുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ ഇറങ്ങാൻ കോലി, പക്ഷേ ഇന്ത്യയിൽ അല്ല; ഇംഗ്ലണ്ടിലേക്കു പറക്കും? Cricket ‘‘രാഹുൽ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കട്ടെ, സഞ്ജു സാംസൺ ബാക്ക് അപ് ആയി വരണം. സഞ്ജുവിന്റെ ബാറ്റിങ്ങിൽ എനിക്കു വിശ്വാസമുണ്ട്.
കരിയറിന്റെ തുടക്കത്തിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യയുടെ ടോപ് ഓർഡറിൽ സഞ്ജുവിന്റെ ബാറ്റിങ് ഗംഭീരമാണ്.
അവസാനത്തെ 10 ഓവറിൽ അടിച്ചുതകർക്കാൻ ശേഷിയുള്ള താരത്തെയാണ് ഇന്ത്യ തേടുന്നതെങ്കിൽ സഞ്ജു മതിയാകും.’’– മഞ്ജരേക്കർ വ്യക്തമാക്കി. മുംബൈയിലെ ഹോട്ടലിൽ ചെഹലിനൊപ്പം കണ്ട
അജ്ഞാത യുവതി ആര്? മുഖം മറയ്ക്കാനും ശ്രമം; സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച Cricket ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാനം കളിച്ച ഏകദിനത്തിൽ സഞ്ജു സെഞ്ചറി നേടിയിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ അവസാന അഞ്ച് ഇന്നിങ്സുകളിൽ സഞ്ജു മൂന്നു സെഞ്ചറി നേടിയതും താരത്തിന്റെ ചാംപ്യൻസ് ട്രോഫിയിലെ സാധ്യതകൾ സജീവമാക്കുന്നുണ്ട്.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനു വേണ്ടി സഞ്ജു കളിക്കുന്നില്ല. ഈ മാസം ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി തന്നെ ഇറങ്ങിയേക്കും.
English Summary:
If India want a big hitter for the last 10 overs; Manjrekar support Sanju Samson
TAGS
Indian Cricket Team
Sanju Samson
Board of Cricket Control in India (BCCI)
Rishabh Pant
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]