
വെല്ലിങ്ടൻ ∙ 7 വർഷത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഇംഗ്ലണ്ട് ബോളറായി ഗസ് അറ്റ്കിൻസൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു അറ്റ്കിൻസന്റെ നേട്ടം. അവസാന 3 വിക്കറ്റുകൾ 3 പന്തുകൾക്കിടെ പിഴുത് അറ്റ്കിൻസൻ ഹാട്രിക് തികച്ചതോടെ കിവീസ് ഒന്നാം ഇന്നിങ്സിൽ 125 റൺസിന് പുറത്തായി. 2017ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹാട്രിക് നേടിയ മൊയീൻ അലിയുടേതായിരുന്നു ഇതിനു മുൻപുള്ള നേട്ടം. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ 5 വിക്കറ്റ് നഷ്ടത്തിൽ 378 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. അവരുടെ ആകെ ലീഡ് 533 റൺസായി.
English Summary:
England vs New Zealand test: Gus Atkinson makes history with a sensational hat-trick, becoming the first England bowler to achieve this feat in Test cricket since 2017
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]