
ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരം നിർണായകമാണെന്നും നിലവിൽ ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ് ശ്രീലങ്കയെന്നും ഇന്ത്യൻ ടീം ഓപ്പണർ ഷെഫാലി വർമ. ലോകകപ്പിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ 6 വിക്കറ്റ് ജയത്തിനു പിന്നാലെയായിരുന്നു ഷെഫാലിയുടെ പ്രതികരണം.
‘പാക്കിസ്ഥാനെതിരായ ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാൽ കരുത്തരായ ശ്രീലങ്കയെയാണ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്. കഴിഞ്ഞ ഏഷ്യ കപ്പ് ഫൈനലിൽ ഞങ്ങളെ തോൽപിച്ച ടീമാണ് അവർ. ആ ഫോം അവർ ലോകകപ്പിലും തുടരുകയാണ്’ ഷെഫാലി പറഞ്ഞു.
നാളെ രാത്രി 7.30നാണ് ഇന്ത്യ– ശ്രീലങ്ക മത്സരം. അതിനു പിന്നാലെ 13ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. രണ്ടു മത്സരങ്ങളിലും മികച്ച റൺറേറ്റോടെ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാൻ സാധിക്കൂ.
English Summary:
Shafali Verma says SriLanka cricket team is strong
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]