
ബെംഗളൂരു ∙ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പുതിയ പരിശീലകൻ പി.ആർ.ശ്രീജേഷിന്റെ ആദ്യ ദൗത്യം സുൽത്താൻ ഓഫ് ജോഹർ കപ്പ്. മലേഷ്യയിൽ 19നാണ് ടൂർണമെന്റിന്റെ തുടക്കം. ഒമാനിൽ നവംബറിൽ നടക്കുന്ന ജൂനിയർ ഏഷ്യാ കപ്പിനു മുൻപ് ഇന്ത്യൻ ടീം പങ്കെടുക്കുന്ന പ്രധാന ടൂർണമെന്റാണിത്.
ടൂർണമെന്റിനുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു. പ്രതിരോധതാരം അമീർ അലിയാണ് ടീം ക്യാപ്റ്റൻ. 19ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 26നാണ് ഫൈനൽ. പാരിസ് ഒളിംപിക്സ് വെങ്കല നേട്ടത്തിനു പിന്നാലെ കളിയിൽനിന്നു വിരമിച്ച ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചിരുന്നു.
English Summary:
Johor Cup is coach PR Sreejesh’s first tournament
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]