
ജംഷഡ്പുർ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ ഈസ്റ്റ് ബംഗാളിന് തുടർച്ചയായ നാലാം തോൽവി. ഏകപക്ഷീയമായ മത്സരത്തിൽ ജംഷഡ്പുർ എഫ്സിയാണ് ഈസ്റ്റ് ബംഗാളിന് നാലാം തോൽവി സമ്മാനിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം.
മത്സരത്തിന്റെ ഇരുപകുതികളിലുമായിട്ടാണ് ജംഷഡ്പുർ രണ്ടു ഗോൾ നേടിയത്. റേയ് തചികാവ (21–ാം മിനിറ്റ്) ജംഷഡ്പുരിന്റെ ആദ്യ ഗോൾ നേടിയപ്പോൾ, ഈസ്റ്റ് ബംഗാൾ താരം ലാൽചുൻചുൻഗ 70–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ജംഷഡ്പുരിന്റെ അക്കൗണ്ടിലെത്തിയ രണ്ടാം ഗോൾ.
വിജയത്തോടെ നാലു കളികളിൽനിന്ന് മൂന്നു വിജയങ്ങൾ സഹിതം 9 പോയിന്റുമായി ജംഷഡ്പുർ മൂന്നാം സ്ഥാനത്തെത്തി. എല്ലാ കളിയും തോറ്റ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്.
English Summary:
Jamshedpur FC Vs East Bengal FC, Mohun Bagan SG Vs Mohammedan SC, ISL 2024-25 Matches- Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]