ന്യൂഡൽഹി ∙ പോയിന്റു പട്ടികയിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനത്തിനും താഴെയാണ് ഡൽഹിയിലെ താപനില. മുട്ടുകൂട്ടിയിടിക്കുന്ന തണുപ്പത്തും മഞ്ഞപ്പടയുടെ ചങ്കിടിപ്പിന്റെ താളമാവും ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് ഉയരുക. കഴിഞ്ഞ 5 മത്സരങ്ങളിൽ നാലും തോറ്റ ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത് അടുപ്പിച്ച് 3 തോൽവിയുടെ ഞെട്ടലിൽ നിൽക്കുന്ന പഞ്ചാബ് എഫ്സിയോട്. സീസണിൽ തിരിച്ചുവരവിനും പ്ലേ ഓഫ് സാധ്യത നിലനിർത്താനും ഇരു ടീമുകൾക്കും ജയം അനിവാര്യം.
കൊച്ചിയിൽ പഞ്ചാബിനെതിരെ നേരിട്ട തോൽവിക്ക് പകരംവീട്ടാനുള്ള അവസരം കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ മത്സരം. രാത്രി 7.30നാണു കിക്കോഫ്. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം.
ഇടയ്ക്കിടെ തിരിച്ചുവരവ് നടത്തുന്ന ബ്ലാസ്റ്റേഴ്സിന് താരതമ്യേന എളുപ്പമുള്ള കടമ്പയാണ് രാജ്യ തലസ്ഥാനത്ത് മറികടക്കാനുള്ളത്. പരുക്കും സസ്പെൻഷനും മൂലം പ്രധാന താരങ്ങളെല്ലാം പുറത്തായതോടെ ഒരേയൊരു വിദേശതാരവുമായാണ് പഞ്ചാബ് കളിക്കിറങ്ങുന്നത്.
സസ്പെൻഷനിലായ ലൂക്ക മാജ്സൻ, എസക്വിയേൽ വിഡാൽ, പരുക്കുമൂലം പുറത്തിരിക്കുന്ന ക്രൊയേഷ്യൻ താരം ഫിലിപ് മിർസ്ൽജാക്ക്, ഇവാൻ നൊവേസെലക് എന്നിവർ ഇന്ന് ഇറങ്ങില്ല. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ വിബിൻ മോഹനൻ, സ്പാനിഷ് സ്ട്രൈക്കർ ഹെസൂസ് ഹിമെനെ, മുഹമ്മദ് ഐമൻ എന്നിവരും പരുക്കുമൂലം പുറത്തുതന്നെ. 12 മത്സരങ്ങളിൽ നിന്നു 6 ജയവും 6 തോൽവിയുമായി 18 പോയിന്റാണു പഞ്ചാബ് എഫ്സിയുടെ അക്കൗണ്ടിലുള്ളത്.
2 സമനിലയും 8 തോൽവിയുമായി 14 പോയിന്റോടെ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ലീഗ് രണ്ടാം ഘട്ടത്തിലേക്കു കടക്കാൻ ചുരുക്കം കളികൾ മാത്രം ശേഷിക്കേ, പ്ലേ ഓഫ് ഉറപ്പാക്കാൻ ഇനിയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും ഒരുപോലെ പ്രധാനം. 3-4-3 ഫോർമേഷനിൽ തന്നെ പഞ്ചാബ് ഇറങ്ങുമെന്നാണ് സൂചന, 4-3-3 ആകും ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കുക. ലീഗ് ഘട്ടത്തിൽ ഇനി 10 മത്സരങ്ങളാണ് മഞ്ഞപ്പടയ്ക്ക് ബാക്കിയുള്ളത്. ഇതിൽ നിന്ന് കുറഞ്ഞത് 18 പോയിന്റ് എങ്കിലും നേടിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്.
ബെംഗളൂരു എഫ്സിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ മലയാളി താരം വിബിൻ മോഹനനു പകരം ഡാനിഷ് ഫാറൂഖ് തുടരും. കഴിഞ്ഞ മത്സരങ്ങളിൽ ദയനീയ പ്രകടനമായിരുന്നെങ്കിലും സച്ചിൻ സുരേഷ് തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുക.
സസ്പെൻഷനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ഇന്ത്യൻ യുവ താരം റൂയിവ ഹോർമിപാം, ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ലൈനപ്പിലേക്ക് തിരിച്ചെത്തും. ഇതോടെ സീനിയർ താരം പ്രീതം കോട്ടാലിനാകും പുറത്ത് പോകേണ്ടി വരിക. സെൻട്രൽ ഡിഫൻസിൽ ഹോർമിക്കൊപ്പം വിദേശ താരം മിലോസ് ഡ്രിൻസിച്ചും അണിനിരക്കും. നവോച്ച സിങ്ങാകും ലെഫ്റ്റ് ബാക്ക് സ്ഥാനത്ത്. ക്വാമെ പെപ്രയ്ക്കും നോവ സദൂയിക്കുമാകും ആക്രമണ നിരയുടെ ഉത്തരവാദിത്തം.
English Summary:
Punjab FC vs Kerala Blasters FC, ISL 2024-25 Match – Live Updates
TAGS
Indian Super League(ISL)
Kerala Blasters FC
Punjab FC
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]