കൊച്ചി ∙ ആരാധകർക്കു ക്ലബ് മാനേജ്മെന്റുമായി നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന ഫാൻ അഡ്വൈസറി ബോർഡ് (എഫ്എബി) രൂപീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ആരാധകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാൻ എഫ്എബി വേദിയൊരുക്കും. ഈ സീസണിന്റെ തുടക്കത്തിൽതന്നെ ക്ലബ് ഡയറക്ടർ നിഖിൽ ബി.നിമ്മഗദ്ദ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
ആരാധകരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്ന ബോർഡിന വർഷത്തിൽ 4 തവണ മാനേജ്മെന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ക്ലബ്ബിന്റെ പ്രകടനം, ടിക്കറ്റ് വിതരണം, ആരാധക അടിത്തറ ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാനും കഴിയും.
ബോർഡിന്റെ ഭാഗമാകുന്നതിനായി ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ www.keralablasters.in) അപേക്ഷിക്കാം. 19 വയസ്സിനു മുകളിൽ പ്രായമുള്ള ആരാധകർക്ക് അപേക്ഷിക്കാം. 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. ഒരു വർഷമായിരിക്കും പ്രവർത്തന കാലയളവ്.
English Summary:
Kerala Blasters FC: Kerala Blasters FC’s Fan Advisory Board (FAB) will give fans a direct voice in club decisions. This initiative will allow 12 selected fans to meet with management four times a year to discuss club matters, including performance and fan engagement.
TAGS
Football
Sports
Kerala Blasters FC
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]