സിഡ്നി∙ അഞ്ചാം ടെസ്റ്റ് ജയിക്കാനും ബോർഡർ – ഗാവസ്കർ ട്രോഫി തിരിച്ചുപിടിക്കാനും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനു യോഗ്യത നേടാനും ഓസ്ട്രേലിയയ്ക്കു മുന്നിൽ 162 റൺസിന്റെ താരതമ്യേന എളുപ്പമുള്ള വിജയലക്ഷ്യം ഉയർത്തി, സിഡ്നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 157 റൺസിന് ഓൾഔട്ട്. മറുപടി ബാറ്റിങ്ങിൽ അവസാന ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഓസ്ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ്. ഓപ്പണർ ഉസ്മാൻ ഖവാജ (25 പന്തിൽ 19), ട്രാവിസ് ഹെഡ് (എട്ടു പന്തിൽ അഞ്ച്) എന്നിവർ ക്രീസിൽ.
ടെസ്റ്റിന്റെ നാലാം ദിനം പരുക്കിന്റെ ലക്ഷണങ്ങളോടെ സ്കാനിങ്ങിനു വിധേയനായ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ബോളിങ്ങിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ നിരാശയ്ക്കിടെയാണ്, ഓസീസിനെതിരെ ഇന്ത്യയുടെ പോരാട്ടം. ഏഴു വിക്കറ്റ് കൂടി കയ്യിലിരിക്കെ ഓസീസിന് വിജയത്തിലേക്ക് വേണ്ടത് 91 റൺസ് കൂടി. ബുമ്രയുടെ അഭാവത്തിൽ ഓസീസിന് എത്രത്തോളം വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്കാകുമെന്നാണ് ആരാധകരുടെ ആകാംക്ഷ.
∙ പന്താണ് കരുത്ത്!
ആരൊക്കെ തള്ളിപ്പറഞ്ഞാലും എത്രയൊക്കെ പരിഹസിച്ചാലും പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ രക്ഷകനായി അവതരിപ്പിക്കുന്ന പതിവ് ഇക്കുറിയും ഋഷഭ് പന്ത് തെറ്റിച്ചില്ല. പേസ് ബോളർമാരുടെ സർവാധിപത്യം കണ്ട സിഡ്നി പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിര ദയനീയമായി തകർന്നടിഞ്ഞപ്പോൾ, മൂന്നാം ദിനം പ്രതീക്ഷയോടെ കളി അവസാനിപ്പിക്കാൻ സന്ദർശകരെ സഹായിച്ചത് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്സായിരുന്നു.
33 പന്തിൽ, 184.85 സ്ട്രൈക്ക് റേറ്റിൽ 4 സിക്സും 6 ഫോറുമടക്കം 61 റൺസുമായി തകർത്തടിച്ച പന്തിന്റെ ബലത്തിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 6ന് 141. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ആകെ 145 റൺസ് ലീഡുണ്ട്. നേരത്തെ, ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 181ന് പുറത്തായിരുന്നു. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിങ്സ് 185, രണ്ടാം ഇന്നിങ്സ് 6ന് 141. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 181.
∙ എറിഞ്ഞിട്ട് ഇന്ത്യ
മൂന്നാം ദിനം ഒന്നിന് 9 എന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഓസീസിന് അധികം വൈകാതെ മാർനസ് ലബുഷെയ്നെ (2) നഷ്ടമായി. ജസ്പ്രീത് ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സാം കോൺസ്റ്റസിനെയും (23) ട്രാവിസ് ഹെഡിനെയും (4) മുഹമ്മദ് സിറാജ് മടക്കിയതോടെ 4ന് 39 എന്ന നിലയിലായി ആതിഥേയർ. ഇതോടെ ഓസ്ട്രേലിയ കൂട്ടത്തകർച്ച നേരിടുമെന്നു തോന്നിച്ചെങ്കിലും അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സ്റ്റീവ് സ്മിത്ത് (33)– ബോ വെബ്സ്റ്റർ (57) സഖ്യം ഓസീസിനെ പതിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ മടക്കിയതോടെ ഇന്ത്യ വീണ്ടും പ്രതീക്ഷയിലായി.
ഇതിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര പരുക്കുമൂലം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇതോടെ വിരാട് കോലി ടീമിന്റെ താൽക്കാലിക ക്യാപ്റ്റനായി. വൈകാതെ അലക്സ് ക്യാരിയെയും (21) പ്രസിദ്ധ് വീഴ്ത്തി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന അരങ്ങേറ്റക്കാരൻ വെബ്സ്റ്റർ സ്കോർ മുന്നോട്ടുനീക്കി. വെബ്സ്റ്ററിനെയും വീഴ്ത്തിയ പ്രസിദ്ധാണ് ഓസ്ട്രേലിയ ലീഡ് നേടുന്നത് തടഞ്ഞത്.
∙ പന്ത് ഷോ
മിച്ചൽ സ്റ്റാർക് എറിഞ്ഞ രണ്ടാം ഇന്നിങ്സിന്റെ ആദ്യ ഓവറിൽ 4 ഫോർ നേടി മിന്നും തുടക്കമാണ് യശസ്വി ജയ്സ്വാൾ (22) ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ ആദ്യം കെ.എൽ.രാഹുലിനെയും (13) പിന്നാലെ ജയ്സ്വാളിനെയും മടക്കിയ സ്കോട് ബോളണ്ട് ഇന്ത്യയെ ഞെട്ടിച്ചു. പതിവു തെറ്റിക്കാതെ ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തിൽ ബാറ്റ് വച്ച വിരാട് കോലിയും (6) ബോളണ്ടിന് വിക്കറ്റ് ‘സമ്മാനിച്ച്’ മടങ്ങിയതോടെ ഇന്ത്യ 3ന് 59 എന്ന നിലയിലായി.
ഇതോടെ ഇന്ത്യ പ്രതിരോധത്തിലായെന്നു തോന്നിച്ചെങ്കിലും, നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിനു പറത്തിയ ഋഷഭ് പന്ത് കൗണ്ടർ അറ്റാക്കിലൂടെ ഓസീസ് ബോളർമാരെ വിറപ്പിച്ചു. ഒരറ്റത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോഴും മറുവശത്ത് പന്തിന്റെ ആക്രമണ ബാറ്റിങ് തുടർന്നുകൊണ്ടിരുന്നു. 29 പന്തിൽ അർധ സെഞ്ചറി തികച്ച പന്ത്, ടെസ്റ്റിൽ ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാം അർധ സെഞ്ചറിയും സ്വന്തം പേരിലാക്കി. 2022ൽ ശ്രീലങ്കയ്ക്കെതിരെ 28 പന്തിൽ 50 തികച്ച പന്തിന്റെ പേരിൽ തന്നെയാണ് ടെസ്റ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി റെക്കോർഡ്.
ടെസ്റ്റിൽ ഓസ്ട്രേലിയയിൽ ഒരു വിദേശ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചറി കൂടിയാണിത്. പന്തിനെ പാറ്റ് കമിൻസ് പുറത്താക്കിയതോടെ ഇന്ത്യയുടെ സ്കോറിങ് ഇഴഞ്ഞു. മൂന്നാം ദിനം കളി നിർത്തുമ്പോൾ 8 റൺസുമായി രവീന്ദ്ര ജഡേജയും 6 റൺസുമായി വാഷിങ്ടൻ സുന്ദറുമാണ് ക്രീസിൽ. ഓസ്ട്രേലിയയ്ക്കായി സ്കോട് ബോളണ്ട് 4 വിക്കറ്റ് വീഴ്ത്തി.
∙ ടെസ്റ്റിൽ, ഓസ്ട്രേലിയയിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരമായി ഋഷഭ് പന്ത്. ഇതുവരെ 13 തവണയാണ് പന്ത് ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ സിക്സർ നേടിയിട്ടുള്ളത്. 12 വീതം സിക്സറുകൾ നേടിയ വെസ്റ്റിൻഡീസ് താരങ്ങളായ വിവിയൻ റിച്ചഡ്സ്, ക്രിസ് ഗെയ്ൽ എന്നിവരുടെ റെക്കോർഡാണ് ഇന്ത്യൻ താരം മറികടന്നത്.
English Summary:
Australia vs India, 5th Cricket Test, Day 3 – Live Updates
TAGS
Sports
Test Cricket
Malayalam News
Jasprit Bumrah
India -Australia Test Series
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]