
അബുദാബി∙ വനിതാ ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിൻഡീസിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് വനിതകൾ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 118 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 13 പന്തും 10 വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.
അർധസെഞ്ചറി നേടിയ ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോൾവാർത് (59*), സഹ ഓപ്പണർ തസ്മിൻ ബ്രിട്സ് (57*) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ അനായാസ വിജയത്തിലേക്കു നയിച്ചത്. 54 പന്തുകൾ നേരിട്ട ലോറ ഏഴു ഫോറുകൾ സഹിതമാണ് 59 റൺസെടുത്തത്. തൻസിൻ 55 പന്തിൽ ആറു ഫോറുകളോടെ 57 റൺസെടുത്തു.
നേരത്തെ, 41 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്ന സ്റ്റെഫാനി ടെയ്ലറാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലേക്കു നയിച്ചത്. രണ്ടു ഫോറും ഒരു സിക്സും സഹിതമാണ് ടെയ്ലർ 44 റൺസെടുത്തത്. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസ് (11 പന്തിൽ 10), ദിയേന്ദ്ര ഡോട്ടിൻ (11 പന്തിൽ 13), ഷെമെയ്ൻ കാംബൽ (21 പന്തിൽ 17), സൈദ ജയിംസ് (13 പന്തിൽ പുറത്താകാതെ 15) എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി.
ദക്ഷിണാഫ്രിക്കൻ നിരയിൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നോൻകുലുലേകോ എംലാബയുടെ പ്രകടനം ശ്രദ്ധേയമായി. മാരിെസയ്ൻ കാപ്പ് നാല് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
English Summary:
India Women vs New Zealand Women, South Africa Women vs West Indies Women, T20 WC Matches- Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]