സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയ്ക്ക് പരുക്കേറ്റതായി അഭ്യൂഹം. മത്സരത്തിനിടെ കളം വിട്ട ബുമ്ര, മെഡിക്കൽ സംഘത്തിനൊപ്പം വാഹനത്തിൽ കയറി ആശുപത്രിയിലേക്കു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പരുക്കേറ്റതായി അഭ്യൂഹം പ്രചരിക്കുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ സിഡ്നിയിൽ ഇന്ത്യയെ നയിക്കുന്ന ബുമ്രയെ, സ്കാനിങ്ങിനായാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് വിവരം.
മത്സരത്തിൽ 10 ഓവർ ബോൾ ചെയ്ത ബുമ്ര ഒരു മെയ്ഡൻ ഓവർ സഹിതം 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്കു മാറ്റിയത്. ബുമ്രയുടെ അഭാവത്തിൽ വിരാട് കോലിയാണ് ഒന്നാം ഇന്നിങ്സിന്റെ അവസാന ഘട്ടങ്ങളിൽ ഇന്ത്യയെ നയിച്ചത്. മത്സരത്തിൽ ബുമ്രയ്ക്ക് കളിക്കാനായില്ലെങ്കിൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.
അതേസമയം, ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തകർച്ച നേരിട്ട ആതിഥേയരായ ഓസ്ട്രേലിയ, ഒന്നാം ഇന്നിങ്സിൽ 181 റൺസിന് പുറത്തായി. 51 ഓവറിലാണ് ഓസീസ് 181 റൺസിന് പുറത്തായത്. ഇതോടെ, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറിയുമായി തിളങ്ങിയ ബ്യൂ വെബ്സ്റ്ററാണ് ഓസീസിന്റെ ടോപ് സ്കോറർ. വെബ്സ്റ്റർ 105 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 57 റൺസെടുത്തു.
Hope everything thing will be fine 🤞🤞#JaspritBumrah #SamKonstas#RohitSharma #INDvsAUSTest#BorderGavaskarTrophy #AUSvsINDpic.twitter.com/n9XUilKlGk
— Ravi Sharma (@Devil_raj_ravi) January 4, 2025
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ മൂന്നു വിക്കറ്റ് വീതവും ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
English Summary:
Setback for India as Bumrah heads to hospital for scans; Kohli leads India
TAGS
Indian Cricket Team
India -Australia Test Series
Australian Cricket Team
Test Cricket
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]