
ഭുവനേശ്വർ∙ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം അക്ഷരാർഥത്തിൽ യുദ്ധഭൂമിയാക്കി താരങ്ങൾ അഴിഞ്ഞാടിയപ്പോൾ, കേരള ബ്ലാസ്റ്റേഴ്സ് – ഒഡീഷ എഫ്സി ഐഎസ്എൽ പോരാട്ടത്തിന്റെ ആദ്യ പകുതി സമാസമം. ഗോളടിക്കുന്നതിനൊപ്പം വഴങ്ങുന്നതിലും ഇരു ടീമുകളും ‘മുന്നിട്ടുനിന്നതോടെ’ ആദ്യ പകുതിയിൽ പിറന്നത് നാലു ഗോളുകൾ. ഈ നാലു ഗോളുകൾ വീതിച്ചെടുത്താണ് ആദ്യപകുതിയിൽ ഇരു ടീമുകളും 2–2ന് സമനില വഴങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരങ്ങളായ നോഹ സദൂയി (18–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (21) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഒഡീഷയുടെ ആദ്യ ഗോൾ 29–ാം മിനിറ്റിൽ അലക്സാണ്ടർ കോയെഫ് വക സെൽഫ് ഗോൾ. രണ്ടാം ഗോൾ 36–ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോ നേടി. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ഡീഗോ മൗറീഷ്യയുടെ ഹെഡർ സച്ചിൻ സുരേഷ് അൽപം ബുദ്ധിമുട്ടിയാണെങ്കിലും തട്ടിയകറ്റിയത് ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം!
∙ ഗോളുകൾ വന്ന വഴി
കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ: 18–ാം മിനിറ്റ്. തുടക്കം മുതൽ ഒഡീഷ ബോക്സിൽ ചെലുത്തിയ സമ്മർദ്ദത്തിന് ബ്ലാസ്റ്റേഴ്സിന് പ്രതിഫലം ലഭിച്ച നിമിഷം. ബോക്സിനു പുറത്തുനിന്നെത്തിയ പന്ത് ബോക്സിനുള്ളിലേക്ക് ഓടിക്കിയറിയ പ്രീതം കോട്ടാൽ ഒപ്പമോടിയെത്തിയ ഹിമെനെ ഹെസൂസിനു മറിച്ചു. ബോക്സിനു നടുവിൽ പന്തുമായി രണ്ടു ചുവടുവച്ച ഹെസൂസ്, ഇടതുവിങ്ങിലൂടെ കുത്തിച്ചെത്തിയ നോഹ സദൂയിക്ക് പന്ത് മറിച്ചു. ഇടതുവിങ്ങിൽനിന്ന് നോഹ സദൂയിയുടെ വലംകാൽ ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക്. സ്കോർ 1–0.
Jimenez assisted
Noah scored
But my man Pritam Kotal had everything in this goal#KBFC #OFCKBFC pic.twitter.com/ZpopVgNGtM
— Abdul Rahman Mashood (@abdulrahmanmash) October 3, 2024
കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ: മൂന്നു മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സ് ലീഡ് വർധിപ്പിച്ചു. ഇത്തവണ ഗോളടിക്കാനുള്ള നിയോഗം ആദ്യ ഗോളിനു വഴിയൊരുക്കിയ ഹെസൂസിന്. വഴിയൊരുക്കാനുള്ള ദൗത്യം ആദ്യ ഗോളടിച്ച നോഹ സദൂയിക്കും. ഇടതുവിങ്ങിലൂടെ കയറിയെത്തി സദൂയി പന്ത് നേരെ ബോക്സിന്റെ വലതുമൂലയിൽ ആളൊഴിഞ്ഞുനിന്ന ഹെസൂസിനു മറിച്ചു. ലക്ഷണമൊത്ത സ്ട്രൈക്കറുടെ മികവോടെ ഹെസൂസിന്റെ പൊള്ളുന്ന ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ തുളച്ചുകയറി. സ്കോർ 2–0.
Noah Sadaoui ↔️ Jesus Jiminez
The 🔥 #KBFC duo combine twice to fire the visitors to a 2️⃣-0️⃣ lead in the first half of #OFCKBFC!#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/R5UmpccJ5z
— Sports18 (@Sports18) October 3, 2024
ഒഡീഷ എഫ്സി ആദ്യ ഗോൾ: ഒരിക്കൽക്കൂടി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിരോധത്തിലെ പിടിപ്പുകേടിൽനിന്ന് എതിരാളികൾ മുതലെടുക്കുന്ന കാഴ്ച. 29–ാം മിനിറ്റിൽ ഒഡീഷ എഫ്സിക്ക് അനുകൂലമായി കോർണർ. കോർണറിൽനിന്ന് ലഭിച്ച പന്ത് ഒഡീഷ താരം അഹമ്മദ് ജാഹു ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിലേക്ക് നീട്ടിനൽകി. പന്ത് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിലേക്കാണ് വന്നതെങ്കിലും താരത്തിന് പന്ത് കയ്യിലൊതുക്കാനായില്ല. തട്ടിത്തെറിച്ച പന്ത് കോയെഫിന്റെ ദേഹത്തുതട്ടി വലയിലേക്ക്. ഉടനടി കോയെഫ് പന്ത് അടിച്ചൊഴിവാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത് ഗോൾലൈൻ കടന്നതായി വിധിച്ച റഫറി ഗോൾ അനുവദിച്ചു. സ്കോർ 1–2.
#OFC force an own goal to reduce the deficit! ⚽#OFCKBFC #ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/hqa8FjV1He
— JioCinema (@JioCinema) October 3, 2024
ഒഡീഷ എഫ്സി രണ്ടാം ഗോൾ: 36–ാം മിനിറ്റിൽ ഒഡീഷ വീണ്ടും നിറയൊഴിച്ചു. ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ ദൗർബല്യം ഒരിക്കൽക്കൂടി വെളിവായ നിമിഷം. മികച്ചൊരു മുന്നേറ്റത്തിലൂടെ ബ്ലാസ്റ്റേഴ്സ് പകുതിയിലേക്കെത്തിയ ഒഡീഷയുടെ അഹമ്മദ് ജാഹുവിൽനിന്ന് പന്ത് ബോക്സിനു തൊട്ടുപുറത്ത് ഡീഗോ മൗറീഷ്യോയ്ക്ക്. താരം പന്തു നേരെ ജെറി മാവിമിങ്താംഗയ്ക്ക് മറിച്ച ശേഷം ബോക്സിനുള്ളിലേക്ക് ഓടിക്കയറി. ജെറിയിൽനിന്ന് തിരികെ ലഭിച്ച പന്തിൽ മൗറീഷ്യയോടു ഷോട്ട്. സച്ചിൻ സുരേഷ് തടയാൻ ശ്രമിച്ചെങ്കിലും കാലുകൾക്കിടയിലൂടെ പന്ത് വലയിൽ. സ്കോർ 2–2.
The Juggernauts find the equalizer in #OFCKBFC 👏
Diego Mauricio caps off a slick move with a tidy finish 😎#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/YWh2YMCRLo
— Sports18 (@Sports18) October 3, 2024
∙ തുടക്കം ബ്ലാസ്റ്റേഴ്സ്, പിന്നെ ഒഡീഷ
വിസിൽ മുഴങ്ങി ആദ്യ മിനിറ്റിൽത്തന്നെ ഡീഗോ മൗറീഷ്യോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷ് രക്ഷപ്പെടുത്തുന്ന കാഴ്ചയോടെയാണ് ഗാലറികൾ ഉണർന്നതെങ്കിലും, മത്സരത്തിന്റെ ആദ്യ 15 മിനിറ്റോളം ബ്ലാസ്റ്റേഴ്സിന്റെ ‘ഷോ’യായിരുന്നു. കളത്തിൽ ഒഡീഷയുടെ വലുപ്പം കണ്ട് ഭയക്കാതെ ആക്രമിച്ചു കയറിയ ബ്ലാസ്റ്റേഴ്സ് ആദ്യ 16 മിനിറ്റിൽ നേടിയെടുത്തത് നാല് കോർണറുകൾ. ഇതിന്റെ തുടർച്ചയായിരുന്നു മത്സരത്തിന്റെ ആദ്യ ഗോളും.
5–ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ബോക്സിനുള്ളിൽ നോഹ സദൂയി ഉയർത്തി നൽകിയ പന്ത് ഡാനിഷ് ഫാറൂഖിന്റെ കാൽപ്പാകത്തിന്. പന്ത് പിടിച്ചെടുത്ത് നിറയൊഴിക്കും മുൻപേ ഒഡീഷ ഗോൾകീപ്പർ മുന്നോട്ടുകയറി വന്നു. ഷോട്ടെടുക്കാൻ ഇടമില്ലാതെ ഡാനിഷ് ബോക്സിനുള്ളിൽ വീണ്ടും വട്ടമിട്ട് വരുമ്പോഴേക്കും ഉറച്ച ഗോളവസരം നഷ്ടമായതിന്റെ ഞെട്ടലിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തലയിൽ കൈവച്ചു.
12–ാം മിനിറ്റിൽ ഹ്യൂഗോ ബോമസിന്റെ തകർപ്പൻ ബാക്ക്ഹീൽ പാസ് കൃത്യമായി ഡീഗോ മൗറീഷ്യോയെ തേടിയെത്തിയെങ്കിലും, ക്യാപ്റ്റൻ മിലൻ ഡ്രിൻസിച്ചിന്റെ ഇടപെടൽ അപകടമൊഴിവാക്കി. തൊട്ടടുത്ത മിനിറ്റിൽ വീണ്ടും ഒഡീഷയുടെ മുന്നേറ്റം. ബോക്സിനുള്ളിൽ പന്തു ലഭിച്ച ജെറി വെട്ടിത്തിരിഞ്ഞ് തൊടുത്ത ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ ഗാലറിയിലേക്ക്. 15–ാം മിനിറ്റിൽ നോഹ സദൂയിയിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്സ്. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തി തടയാനെത്തിയ ഒഡീഷ പ്രതിരോധനിര താരത്തിന്റെ കാലുകൾക്കിടയിലൂടെ പന്തു നിരക്കി പിടിച്ചെടുത്ത് ഹിമെനെ ഹെസൂസിനു മറിച്ചെങ്കിലും അതിനു മുൻപേ ഒഡീഷ പ്രതിരോധം വീണുകിടന്ന് അപകടം ഒഴിവാക്കി.
ആദ്യ ഗോളിനു തൊട്ടുപിന്നാലെ 23–ാം മിനിറ്റിൽ ഗാലറിയിൽ ആവേശം തീർത്ത് വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. മൈതാന മധ്യത്തിലൂടെ ഹെസൂസ് ഹിമെനെ ബോക്സിനുള്ളിലേക്ക് കടക്കുമ്പോൾ ഇരുവശത്തും ഓരോ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഒപ്പമുണ്ടായിരുന്നു. ഒഡീഷ പ്രതിരോധം ചെലുത്തിയ സമ്മർദ്ദത്തിനിടെ പന്ത് പാസ് ചെയ്യാനാകാതെ ഹെസൂസ് ഷോട്ടിനു ശ്രമിച്ചെങ്കിലും വിഫലമായി. ഇരു ടീമുകളും ഗോൾമഴ തീർത്ത നിമിഷങ്ങൾക്കൊടുവിൽ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ലീഡെടുക്കാൻ ഒഡീഷയ്ക്ക് മികച്ച അവസരം ലഭിച്ചതാണ്. ഡീഗോ മൗറീഷ്യോയുടെ ഹെഡർ സച്ചിൻ സുരേഷ് പാടുപെട്ട് കുത്തിയകറ്റിയത് ഭാഗ്യം!
English Summary:
Odisha FC Vs Kerala Blasters FC, ISL 2024-25 Match- Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]