സിഡ്നി∙ അഞ്ചാം ടെസ്റ്റില് ആദ്യ ദിവസം മത്സരം അവസാനിപ്പിക്കുന്നതിനു തൊട്ടുമുൻപ് സിഡ്നിയിലെ സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ഓസ്ട്രേലിയയുടെ ഓപ്പണിങ് ബാറ്റർ സാം കോൺസ്റ്റാസ് ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയോടു തർക്കിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. അവസാന പന്തെറിയാൻ ബുമ്ര ഒരുങ്ങുമ്പോഴും ഉസ്മാൻ ഖവാജ പന്തു നേരിടാൻ തയാറായിരുന്നില്ല. അംപയർ ബുമ്രയോട് എറിയരുതെന്നു നിർദേശിച്ചതോടെ, ഇന്ത്യൻ ക്യാപ്റ്റൻ കൈകൾ കൊണ്ട് എന്താണു വൈകുന്നത് എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.
രോഹിത്തിനെ പുറത്തിരുത്തിയത് ഗൗതം ഗംഭീറിന്റെ തീരുമാനം, ‘പ്രമുഖൻ’ പറഞ്ഞതും കേട്ടില്ല!
Cricket
ഈ സമയത്ത് നോൺ സ്ട്രൈക്കറായിരുന്ന സാം കോൺസ്റ്റാസ് ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. രോഷത്തോടെ സംസാരിച്ചുകൊണ്ടു ബുമ്രയുടെ നേരെ തിരിഞ്ഞ കോൺസ്റ്റാസിനെ അംപയർ ഇടപെട്ടാണു പിടിച്ചുനിർത്തിയത്. ബുമ്രയും കോൺസ്റ്റാസിനോടു സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെയും തീർന്നില്ല. അടുത്ത പന്തിൽ ഖവാജയെ പുറത്താക്കിയാണ് ബുമ്ര കോൺസ്റ്റാസിനുള്ള മറുപടിയൊരുക്കിയത്.
ഖവാജയുടെ ബാറ്റിൽ എഡ്ജായ പന്ത് സ്ലിപ്പിൽ നിൽക്കുകയായിരുന്ന കെ.എൽ. രാഹുൽ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ സാം കോൺസ്റ്റാസിനു നേരെ തിരിഞ്ഞായിരുന്നു ബുമ്രയുടെ ആഘോഷപ്രകടനം. സ്ലിപ്പിൽ നില്ക്കുകയായിരുന്ന വിരാട് കോലിയും കോൺസ്റ്റാസിനു നേരെ ഓടിയെത്തി. അുപ്രതീക്ഷിതമായി സംഭവിച്ച തിരിച്ചടിയിൽ സാം കോൺസ്റ്റാസും പകച്ചുപോയെന്നു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഓസീസ് ആഘോഷത്തിനിടെ കോലി ‘നോട്ടൗട്ടെന്ന്’ അംപയർ, പന്ത് ഗ്രൗണ്ടിൽ തട്ടി, ഞെട്ടി സ്മിത്ത്– വിഡിയോ
Cricket
ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ മൂന്നോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്മാൻ ഖവാജ 10 പന്തിൽ രണ്ടു റൺസെടുത്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 185 റൺസിന് ഓൾഔട്ടായി. 98 പന്തിൽ 40 റൺസെടുത്തു പുറത്തായ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ (95 പന്തിൽ 26), ജസ്പ്രീത് ബുമ്ര (17 പന്തിൽ 22), ശുഭ്മൻ ഗിൽ (64 പന്തിൽ 20), വിരാട് കോലി (69 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.
ABSOLUTE CINEMA IN SYDNEY. 🍿
– Sam Konstas involved in an argument with Bumrah.
– Bumrah removed Khawaja on the last ball.
– Team India totally fired up.
– Bumrah gives an ice cold stare to Konstas after the wicket. 🥶#INDvsAUST #AUSvIND pic.twitter.com/sQawQgOYAZ
— 𝓟𝓻𝓲𝓷𝓬𝓮 🥂 (@whyy__prince) January 3, 2025
English Summary:
Jasprit Bumrah heated exchange with Sam Konstas- Video
TAGS
Jasprit Bumrah
Indian Cricket Team
Australian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com