![](https://newskerala.net/wp-content/uploads/2024/10/mumbai-bengaluru-fc-1024x533.jpg)
മുംബൈ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി– മുംബൈ സിറ്റി എഫ്സി പോരാട്ടം ഗോൾരഹിത സമനിലയിൽ. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഗോളവസരങ്ങൾ ഇരു ടീമുകളും ഒരു പോലെ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും ബെംഗളൂരു എഫ്സിയായിരുന്നു മുംബൈയേക്കാൾ മുന്നിൽ.
സമനിലയോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിന് പത്ത് പോയിന്റായി. നാലു മത്സരങ്ങൾ പൂർത്തിയാക്കിയ ബെംഗളൂരു മൂന്നും ജയിച്ചിരുന്നു. അതേസമയം മൂന്നാം മത്സരം കഴിയുമ്പോഴും മുംബൈയ്ക്ക് ഇതുവരെ ജയിക്കാൻ സാധിച്ചിട്ടില്ല. 11–ാം സ്ഥാനത്തുള്ള മുംബൈ ഒരു കളി തോറ്റപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിക്കുകയായിരുന്നു.
English Summary:
Indian Super League, Mumbai City FC vs Bengaluru FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]