കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണർ സാക്കിര് ഹസനെ പുറത്താക്കാൻ ആർ. അശ്വിനു ബുദ്ധി ഉപദേശിച്ച് വിരാട് കോലി. രണ്ടാം ഇന്നിങ്സിൽ മികച്ച ഫോമിൽ പന്തെറിയുന്ന അശ്വിൻ ഇതിനകം മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നാലാം ദിനം മത്സരത്തിനിടെയാണ് പന്തെറിയുന്നതിൽ കോലിയും അശ്വിനും ഏറെ നേരം സംസാരിച്ചത്. തൊട്ടടുത്ത പന്തിൽ തന്നെ അശ്വിൻ സാക്കിർ ഹസനെ പുറത്താക്കുകയും ചെയ്തു.
അടീന്ന് പറഞ്ഞാ എന്തൊരടി!: ടെസ്റ്റിലെ വേഗമേറിയ 50, 100, 150, 200, 250 ടീം സ്കോർ റെക്കോർഡുകൾ ഇന്ത്യയ്ക്ക്
Cricket
15 പന്തിൽ 10 റൺസെടുത്ത സാക്കിർ ഹസൻ അശ്വിന്റെ എട്ടാം ഓവറിലെ ആദ്യ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. ബംഗ്ലദേശിന്റെ മുൻനിര ബാറ്റർമാരായ ഹസൻ മഹ്മൂദ്, മൊമിനുൽ ഹഖ് എന്നിവരുടെ വിക്കറ്റുകളും അശ്വിനാണ്. ആദ്യ ഇന്നിങ്സിൽ 15 ഓവറുകൾ പന്തെറിഞ്ഞ അശ്വിൻ 45 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 95 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 47 ഓവറുകൾ ബാറ്റു ചെയ്ത ബംഗ്ലദേശ് 146 റണ്സെടുത്തു പുറത്തായി. അർധ സെഞ്ചറി നേടിയ ഷദ്മൻ ഇസ്ലാമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 101 പന്തുകൾ നേരിട്ട താരം 50 റൺസെടുത്തു പുറത്തായി. മുഷ്ഫിഖർ റഹീം 60 പന്തിൽ 37 റൺസ് നേടി.
pic.twitter.com/GmDkr6VsFq
— Drizzyat12Kennyat8 (@45kennyat7PM) September 30, 2024
English Summary:
Virat Kohli’s Plan For R Ashwin Works Wonders, Produces Wicket Immediately