
ചെന്നൈ ∙ മലയാളി ലെഗ് സ്പിന്നർ മുഹമ്മദ് ഇനാന്റെ 3 വിക്കറ്റ് നേട്ടത്തിന്റെ മികവിൽ, ചതുർദിന ടെസ്റ്റിൽ ഓസ്ട്രേലിയ അണ്ടർ 19 ടീമിനെ 293 റൺസിന് പുറത്താക്കി ഇന്ത്യ. 48 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇനാന് പുറമേ, 49 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത പേസർ നാഗരാജും ഇന്ത്യയ്ക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ പതിമൂന്നുകാരൻ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചറിക്കരുത്തിൽ (81 നോട്ടൗട്ട്) ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 103 എന്ന നിലയിലാണ് ഇന്ത്യ.
English Summary:
Under 19 Test: 3 wickets for Enaan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]