ന്യൂഡൽഹി ∙ 13 വർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാനെത്തിയ വിരാട് കോലിയെ പുറത്താക്കിയ റെയിൽവേസിന്റെ പേസ് ബോളർ ഹിമാൻഷു സാങ്വാനെതിരെ സൈബർ ആക്രമണം. സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ആരാധകരാണ് ഹിമാൻശു സാങ്വാനെ ലക്ഷ്യമിട്ട് രംഗത്തെത്തിയത്. റെയിൽവേസിനെതിരായ മത്സരത്തിൽ ഡൽഹിക്കായി ബാറ്റിങ്ങിനിറങ്ങിയ കോലി 15 പന്തിൽ 6 റൺസെടുത്തു പുറത്തായതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കോലിയുടെ വിക്കറ്റെടുത്തതിനു പിന്നാലെ സാങ്വാൻ നടത്തിയ ആഘോഷവും ആരാധകരുടെ അപ്രീതിക്കു കാരണമായി. കോലി പുറത്തായതോടെ നിരാശരായ കാണികൾ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
ഇതിനിടെ, ഹിമാൻശു സാങ്വാൻ എന്നു പേരുള്ള ഒട്ടേറെപ്പേർക്ക് അധിക്ഷേപകരമായ സന്ദേശങ്ങൾ ലഭിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈബർ ആക്രമണം കടുത്തതോടെ കോലിയെ പുറത്താക്കിയ ബോളർ താനല്ല എന്ന് വ്യക്തമാക്കി സ്റ്റാറ്റസ് ഇടേണ്ടിവന്ന ഹിമാൻശു സാങ്വാനുമുണ്ട്. ഫോമിലേക്കു തിരിച്ചെത്താൻ കഷ്ടപ്പെടുന്ന വിരാട് കോലി, റെയിൽവേസ് പേസർ ഹിമാൻശു സാങ്വാന്റെ ഗുഡ്ലെങ്ത് പന്തിൽ അൽപമൊരു സാഹസികതയ്ക്കു മുതിർന്നതാണ് തിരിച്ചടിച്ചത്. ഡ്രൈവിനു ശ്രമിച്ച കോലിയെ ബീറ്റ് ചെയ്ത പന്ത് ഓഫ് സ്റ്റംപുമായി പറന്നു!
ആരാധകരോഷത്തിന് ഇരയായതിനു പിന്നാലെ, തന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ വിക്കറ്റാണ് ഇതെന്ന് വ്യക്തമാക്കി സാങ്വാൻ രംഗത്തെത്തി. ‘‘എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വിലയേറിയ വിക്കറ്റാണ് ഇത്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ രാജ്യത്തിന് ഒന്നടങ്കം മാതൃകയായ താരമാണ് കോലി. ഒരു രഞ്ജി ട്രോഫി മത്സരത്തിന് ഇത്രയധികം ആളുകൾ വരുന്നത് ഞാൻ ആദ്യം കാണുകയാണ്. ഞങ്ങൾക്കെല്ലാം ഇത് പുതിയ അനുഭവമായിരുന്നു’ – സാങ്വാൻ പറഞ്ഞു.
Story posted by Himanshu Sangwan who was receiving abuses 🤣 https://t.co/DkZ5Y3vFiu pic.twitter.com/CDwJqDVGIH
— Abhishek ✨ (@ImAbhishek7_) January 31, 2025
‘‘ഡൽഹിക്കെതിരായ മത്സരത്തിൽ ഒരു പ്രത്യേക ബാറ്ററിനായി എന്തെങ്കിലും തന്ത്രങ്ങൾ ഞങ്ങൾ ആലോചിച്ചിരുന്നില്ല. ഡൽഹി താരങ്ങൾ പൊതുവെ ആക്രമിച്ചു കളിക്കുന്നവരാണ്. അതുകൊണ്ട് ലൈനും ലെങ്തും പാലിച്ച് ബോൾ െചയ്യാനായിരുന്നു ഞങ്ങളുടെ ശ്രമം’ – സാങ്വാൻ വിശദീകരിച്ചു.
∙ സ്റ്റേഡിയം നിശബ്ദം!
ഗാലറിയിൽ ‘കോലി, കോലി’ എന്ന് ആരാധകർ ആർപ്പുവിളിക്കുന്നതിനിടെയാണ് സാങ്വാന്റെ പന്ത് കോലിയുടെ കുറ്റിയുമായി പറന്നത്. വിക്കറ്റ് നഷ്ടമാകുന്ന സമയത്ത് ക്രീസിനു പുറത്തായിരുന്ന കോലി ഒരു നിമിഷം സ്റ്റംപിലേക്കു തിരിഞ്ഞുനോക്കിയ ശേഷമാണ് മടങ്ങിയത്. ഇരുപത്തൊമ്പതുകാരൻ സാങ്വാന്റെ ആഘോഷങ്ങൾക്ക് ഇടം നൽകിയായിരുന്നു മടക്കം. അതുവരെ ഗാലറിയിൽ മുഴങ്ങിയ ‘ആർസിബി, കോലി’ മുദ്രാവാക്യങ്ങൾ തണുത്തുറഞ്ഞു നിശ്ശബ്ദമായി. കോലി ഡ്രസിങ് റൂമിലെത്തും മുൻപു തന്നെ, ഗാലറിയിലുണ്ടായിരുന്ന അയ്യായിരത്തോളം പേർ സ്റ്റേഡിയത്തിനു പുറത്തെത്തിയിരുന്നു.
2012 നവംബറിനു ശേഷം ആദ്യമായി രഞ്ജി മത്സരം കളിച്ച കോലിയുടെ ഒരുക്കങ്ങളെല്ലാം പാഴായ കാഴ്ചയായിരുന്നു ഇന്നലത്തേത്. രാവിലെ പത്തരയോടെ, യഷ് ദൂൽ പുറത്തായപ്പോഴാണു കോലി ക്രീസിലെത്തിയത്. ഗാലറിയിൽ ആവേശം അതോടെ ഉച്ചസ്ഥായിലായി. ഇടംകൈ പേസർ രാഹുൽ ശർമയായിരുന്നു ആദ്യ ബോളർ. അടുത്ത ഓവറിൽ മീഡിയം പേസർ കുനാൽ യാദവ്. കുനാലിന്റെ 2 പന്തുകൾ ഓഫ്സൈഡിൽ വന്നതു കോലിക്കു തൊടാനായില്ല. ഓഫ് സൈഡിലെ ദൗർബല്യത്തിന് മാറ്റമില്ലെന്നു വ്യക്തം. 2 സിംഗിളുകൾ നേടിയ കോലി അടുത്ത ഓവറിൽ ആക്രമണത്തിനു മനസ്സുവച്ചതാണു വിനയായത്. സാങ്വാന്റെ ആദ്യ പന്തു ക്രീസിനു പുറത്തിറങ്ങി നേരിട്ട കോലി നേടിയതു സ്ട്രെയ്റ്റ് ബൗണ്ടറി. തൊട്ടടുത്ത പന്തിലായിരുന്നു പുറത്താകൽ.
English Summary:
Kohli fans bombard wrong identity, Another Himanshu Sangwan with hate messages
TAGS
Indian Cricket Team
Ranji Trophy
Virat Kohli
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]