തമിഴ്നാട്ടിലെ ഊട്ടിയിലെ ചോക്ലേറ്റ് ഫാക്ടറി സന്ദര്‍ശിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എഴുപതോളം വനിതകള്‍ ജോലിയെടുക്കുന്ന ഫാക്ടറിയില്‍ ഈ മാസമാദ്യമാണ് രാഹുല്‍ എത്തിയത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ചോക്ലേറ്റ് ബ്രാന്‍ഡുകളില്‍ ഒന്നായ മോഡിസ് ചോക്ലേറ്റിന്റെ ഫാക്ടറിയിലായിരുന്നു സന്ദര്‍ശനം. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ തന്റെ മണ്ഡലമായ വയനാട്ടിലേക്ക് പോകുന്നതിനിടയിലാണ് രാഹുല്‍ ഊട്ടിയിലും എത്തിയത്.
തൊഴിലാളികളുമായി സംസാരിക്കുന്നതും ചോക്ലേറ്റ് നിര്‍മാണത്തില്‍ രാഹുല്‍ പങ്കാളിയാകുന്നതുമെല്ലാം എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മഹത്തായ സാധ്യകളുടെ ശ്രദ്ധേയമായ തെളിവാണ് ഈ ഫാക്ടറിയെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ രാഹുല്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]