അതേസമയം ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ, ഉപതെരഞ്ഞെടുപ്പിന് പോളിങ് ബൂത്തിൽ നിൽക്കുമ്പോഴും ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദത്തിലടക്കം മുന്നണികൾ തമ്മിൽ വാക്പോര് നടക്കുന്നതാണ് ഇന്ന് കണ്ടത്. കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്നായിരുന്നു യു ഡി എഫ് തിരിച്ചടിച്ചത്. ഉമ്മൻചാണ്ടിയുടെ ചികിത്സ മുതൽ പുതുപ്പള്ളിയുടെ വികസനം വരെ ചൂടേറിയ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ പലതായിരുന്നു. ഉമ്മൻചാണ്ടിയെന്ന വികാരം യു ഡി എഫിന് കരുത്താകുമ്പോൾ അതേ ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്ന ആരോപണമാണ് ഇടത് സ്ഥാനാർഥി പോളിംഗ് ദിവസവും മുന്നോട്ടുവച്ചത്. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് കോൺഗ്രസുകാർ തന്നെയാണെന്നാണ് ജെയ്ക്കിന്റെ പക്ഷം.